ലോക്ഡൗണ്‍ ഇന്ത്യയ്ക്ക് നല്‍കിയത് ശുദ്ധമായ പ്രകൃതിയെയാണ്.ഉത്തരാഖണ്ഡിലെ പുണ്യ നഗരമായ ബദ്രിനാഥിൽ ആയിരക്കണക്കിന് ബ്രഹ്മകമലം വിരിഞ്ഞ കാഴ്‍ച എല്ലാവരേയും ഇപ്പോൾ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കാരണം മലിനീകരണം മൂലം ബ്രഹ്മ കമലം വിരിയാതെയായിട്ട് ഏറെവർഷങ്ങളായിരുന്നു. നാസയുടെ കണക്കനുസരിച്ച് ഭൂമിയിൽ ഏറ്റവും കുറഞ്ഞ മലിനീകരണം ഉള്ളപ്പോഴാണ് ഇതു വിരിയുക. കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇന്ത്യയിൽ 22 വർഷം കൊണ്ടുണ്ടായ മലിനീകരണം കുറയുന്നതിന് സഹായകരമായെന്ന് ഇത് തെളിയിക്കുന്നു.
ലോക്ക് ഡൗൺ മൂലം പ്രകൃതിയില്‍ വന്ന മാറ്റങ്ങൾക്ക് മറ്റൊരുദാഹരണമാണ് ദശാബ്ദങ്ങള്‍ക്ക് ശേഷം ബിഹാറിലെ ഗ്രാമങ്ങളില്‍ നിന്ന് ഹിമാലയം കാണാനായി എന്നത്. സിംഗ്വാഹിനി ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ് .ബിഹാറിലെ ഗ്രാമത്തില്‍ നിന്നുള്ള മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയന്‍ മലനിരകളുടെ കാഴ്ച ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. സിഗ്വാഹിനിയിലെ ഗ്രാമപഞ്ചായത്ത് മുഖ്യ റിതു ജൈസ്വാല്‍ ആണ് ചിത്രം ട്വീറ്റ് ചെയ്തത്.
ലോക്ക് ഡൗൺ മൂലം മനുഷ്യർ വീട്ടിലിരുന്നത് കൊണ്ട് മലിനമായിരുന്ന നദികളില്‍ തെളിവെള്ളം നിറയുന്നു, ശ്വാസം മുട്ടിക്കുന്ന വിഷപ്പുകകള്‍ നിറഞ്ഞ അന്തരീക്ഷം ഇപ്പോള്‍ ശുദ്ധവായു നിറയുന്നു എന്നൊക്കെ പഠനങ്ങൾ പറയുന്നു .