സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരത്തെ നിരവധി മത്സ്യബന്ധന ഗ്രാമങ്ങൾ തങ്ങളുടെ വള്ളങ്ങൾ പതിനാലാം തീയതി വരെ യുള്ള ലോക്ക് ഡൗൺ കാലയളവ് തീരുന്നതുവരെ കാത്തിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
സാമൂഹിക അകലം പാലിക്കുക എന്ന മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ ജനക്കൂട്ടം ബീച്ചുകളിൽ ഒത്തുകൂടുന്നതിനാൽ പിടികൂടിയ മത്സ്യത്തിൻ്റെ വിപണനം ബുദ്ധിമുട്ടാണ്.രണ്ടാമതായി, കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പോത്തൻകോട്,മണക്കാട് എന്നിവയുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സ്യ വ്യാപാരികൾ എത്തിച്ചേരാൻ സാധ്യത ഉള്ളതിനാൽ തീരദേശ പ്രദേശത്തെ ആളുകളിൽ ആശങ്കയുണ്ടാക്കുന്നതുകൊണ്ടാണ് ഏപ്രിൽ 14 ന് ലോക്ക് ഡൗൺ നീക്കം ചെയ്യുന്നതുവരെ തുടരാൻ ഗ്രാമത്തിലെ മത്സ്യ തൊഴിലാളികൾ തീരുമാനിച്ചത്. മത്സ്യഫെഡിൻ്റെയും ഫിഷറീസ് വകുപ്പിന്റെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.