ലോക്ണിഡൗണിൽ കാര്‍ഷിക ഉത്പന്നങ്ങളുടെ വിളവും വിലയും കുറഞ്ഞതോടെ ദുരിതത്തിലായി കൊക്കോ കര്‍ഷകര്‍. കൊക്കോ കായ്കള്‍ക്ക് വിളവും വിലയുമില്ലാത്തതാണ് കര്‍ഷകരെ വലയ്ക്കുന്നത്. പച്ചകൊക്കോകായ്ക്ക് നിലവില്‍ 45 രൂപയാണ് വിപണിവില. ഉണക്ക കൊക്കോകായുടെ വില 160 രൂപയും. വില കുറഞ്ഞാലും വിളവുണ്ടായിരുന്നെങ്കില്‍ താത്കാലിക ആശ്വാസം ലഭിച്ചേനെ. കഴിഞ്ഞ കുറച്ചുനാളുകളായി കൊക്കോയുടെ ഉത്പാദനത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട്.
ഹൈറേഞ്ചിലെ പല കര്‍ഷക കുടുംബങ്ങളുടെയും ആശ്രയം മഴക്കാലത്ത് കൊക്കോകൃഷിയില്‍നിന്ന് ലഭിച്ചിരുന്ന വരുമാനമായിരുന്നു. കൊക്കോ മരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ മാത്രമേ മഴക്കാലത്ത് കായ്കള്‍ അധികമായി ചീഞ്ഞുപോകാതെ മൂപ്പെത്തി വിളവ് ലഭിക്കുകയുള്ളൂ. എന്നാല്‍, ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി കൊക്കോമരങ്ങള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാനുള്ള സാമ്പത്തികശേഷിപോലും പല കര്‍ഷകരിലും ഇല്ലാതാക്കി. കുരുമുളകുപോലുള്ള മറ്റ് വിളകള്‍ക്കൊപ്പം കൊക്കോകായ്കളുടെ വിളവും വിലയും താഴ്ന്നുനില്‍ക്കുന്നത് കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമാണ് നല്‍കുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാൻ മന്ത്രി കിസാൻ മാൻ- ധൻ യോജന - 18-40 വയസുള്ള യുവകർഷകർക്കായ് ഒരു പങ്കാളിത്ത പെൻഷൻ പദ്ധതി.