Updated on: 12 February, 2022 11:20 AM IST
സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്

അടുക്കള ബജറ്റിനെ താറുമാറാക്കുന്നതാണ് പാചക വാതക സിലിണ്ടർ. എന്നാൽ, കൈ പൊള്ളുന്ന വിലയിൽ എൽപിജെ ഗ്യാസ് വാങ്ങാതിരിക്കാനുമാകില്ല. അടുക്കള പുകയ്ക്കണമെങ്കിൽ സാധാരണക്കാരന് ഇത്രയും തുകയിൽ സിലിണ്ടർ വാങ്ങുക എന്നത് ഇരുട്ടടി തന്നെയാണ്. കാരണം, ഒറ്റയടിക്കാണ് എൽപിജി 100 രൂപയുടെ വരെ കുതിച്ചുചാട്ടം നടത്തുന്നത്. വാണിജ്യ പാചകവാതക സിലിണ്ടറിൽ രണ്ട് ആഴ്ചകൾക്ക് മുൻപ് ഒരു വിലക്കുറവ് ഉണ്ടായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് തീർന്ന് അടുക്കള ബജറ്റ് തെറ്റണ്ട... ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി

എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കായുള്ള എൽപിജിയുടെ വിലയിൽ യാതൊരു മാറ്റവുമില്ല.
കൂടാതെ, കേന്ദ്ര സര്‍ക്കാ‍ര്‍ നിര്‍ത്തലാക്കിയ സബ്‍സിഡി പുനസ്ഥാപിക്കില്ലെന്നതും ബജറ്റിൽ വ്യക്തമാക്കിയതിനാൽ വിലയിളവ് ലഭിക്കുമെന്ന് ഇനിയും പ്രതീക്ഷിക്കണ്ട.

അതിനാൽ കീശ കീറാതെ എൽപിജി ബുക്ക് ചെയ്യാനുള്ള പോംവഴികൾ തേടുന്നതാണ് ഫലപ്രദം. പാചക വാതക സിലിണ്ടറുകൾക്ക് ചെറിയ തുകയിലാണെങ്കിലും ഇളവുകളുണ്ടെങ്കിൽ അതിലൂടെ ഗ്യാസ് ബുക്ക് ചെയ്യുന്നത് നല്ലതാണ്.
ഇത്തരത്തിൽ ഗ്യാസ് ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവർക്ക് പേടിഎം പ്ലാറ്റ്‌ഫോമിലൂടെ സിലിണ്ടറുകൾ ബുക്ക് ചെയ്യാവുന്നതാണ്. അതായത്, പിടിഎമ്മിലൂടെ ഗ്യാസ് ബുക്ക് ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. ഇന്ത്യയിലൊട്ടാകെ ലക്ഷക്കണക്കിന് ആളുകളാണ് പേടിഎം ആപ്പ് ഉപയോഗിച്ച് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നത്.

ഭാരത് ഗ്യാസ്, എച്ച്പി, ഇൻഡേൻ ഉപഭോക്താക്കൾക്ക് പേടിഎം നൽകുന്ന ഈ വിലയിളവ് പ്രയോജനപ്പെടുത്താം. നിലവിൽ ഭാരത് ഗ്യാസിനായിരുന്നു ഓഫറിൽ ബുക്കിങ് ചെയ്യുന്നതിന് പേടിഎം ആപ്പ് ആനുകൂല്യം നൽകിയിരുന്നതെങ്കിലും ഇനിമുതൽ ഇൻ‍‍ഡേൻ, എച്ച്പി തുടങ്ങിയവയുടെ സിലിണ്ടറും ഇതിലൂടെ വാങ്ങാവുന്നതാണ്.

ഓഫറിൽ ഭാരത് ഗ്യാസ്, എച്ച്പി, ഇൻഡേൻ സിലിണ്ടറുകൾ വാങ്ങുന്നതിന് (To Buy Bharat Gas, HP And Indane Cylinders In Offer Price)

പുതിയ ഉപയോക്താക്കൾക്ക് അവരുടെ ആദ്യ ബുക്കിങ്ങിൽ തന്നെ 30 രൂപ ക്യാഷ് ബാക്ക് ലഭിക്കുമെന്നതാണ് ഏറ്റവും പുതിയ ഓഫർ. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് പേയ്മെന്റ് നടത്തി കഴിഞ്ഞ് FIRSTCYLINDER എന്ന പ്രൊമോകോഡ് ഉപയോഗിക്കുക എന്നതാണ്.

പേടിഎമ്മിൽ എങ്ങനെ ഗ്യാസ് ബുക്ക് ചെയ്യാം? (How To Book Gas Cylinders In Paytm)

  • പേടിഎം ആപ്പ് തുറക്കുക.

  • ശേഷം 'ബുക്ക് ഗ്യാസ് സിലിണ്ടർ' എന്ന ടാബ് ക്ലിക്ക് ചെയ്യുക.

  • ഭാരത്, എച്ച്പി, ഇൻഡേൻ എന്നിവയിൽ ഏത് ഗ്യാസ് സിലിണ്ടറാണ് വേണ്ടതെന്ന് അനുസരിച്ച് തെരഞ്ഞെടുക്കുക.

  • മൊബൈൽ നമ്പർ, എൽപിജി ഐഡി, ഉപഭോക്തൃ നമ്പർ എന്നിവ നൽകണം.

  • ഓഫറുകൾക്ക് പ്രോമോകോഡ് നൽകി പേയ്‌മെൻറ് പൂർത്തിയാക്കുക.

  • നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്തു കഴിഞ്ഞു.

  • അടുത്തുള്ള ഗ്യാസ് ഏജൻസി രജിസ്റ്റർ ചെയ്ത വിലാസത്തിൽ സിലിണ്ടർ എത്തിക്കും.

സിലിണ്ടർ സൗജന്യമായി ബുക്ക് ചെയ്യാം (Book Cylinders Free)

സിലിണ്ടർ സൗജന്യമായി ബുക്ക് ചെയ്യുന്നതിനും പേടിഎം സേവനം വിനിയോഗിക്കാം. അതായത്, ഇപ്പോൾ നിങ്ങളുടെ പക്കൽ പണമില്ല, എന്നാൽ ഗ്യാസ് സിലിണ്ടർ അത്യാവശ്യമാണ് എന്ന സാഹചര്യത്തിലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാകുന്നത്.

സിലിണ്ടർ സൗജന്യമായി വാങ്ങി, അടുത്ത മാസം പണമടക്കുന്ന രീതിയാണിത്. ഇതിനായി നിങ്ങൾ പേടിഎം പേ നൗ പേ ലേറ്റർ (Paytm Pay Now Pay Later) പ്രോഗ്രാമിൽ അംഗമാകുക. പേടിഎം പോസ്റ്റ്‌പെയ്ഡ് (Paytm Post-paid) എന്ന സംവിധാനമാണിത്. നിബന്ധനകൾക്ക് വിധേയമായാണ് ഓഫർ. പേടിഎം ആപ്പിലെ പേയ്‌മെൻറ് പൂർത്തിയാക്കുന്നതിന് മുൻപ് 'FREEGAS'എന്ന പ്രമോ കോഡ് ഇതിനായി ഉപയോഗിക്കുക.
ഇത് കൂടാതെ, ഗ്യാസ് തീരാറാകുമ്പോൾ അടുത്ത സിലിണ്ടർ വാങ്ങുന്നതിന് ഓട്ടോമേറ്റഡ് ഇൻറലിജന്റ് റിമൈൻഡറുകളും ലഭിക്കുന്നതാണ്. ഗ്യാസ് സിലിണ്ടറുകളുടെ ബുക്കിങ് ട്രാക്ക് ചെയ്യുന്നതിനും പേടിഎമ്മിൽ ഓപ്ഷനുകളുണ്ട്. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ തന്നെ നിലവിലുള്ള ഓഫറുകൾ ഏതൊക്കെയെന്നും പേടിഎം കാണിക്കാറുണ്ട്.

English Summary: LPG Best Offer: Know How To Book Gas Cylinders Free Or In Discount Price
Published on: 12 February 2022, 11:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now