Updated on: 11 October, 2022 5:56 PM IST

1. രാജ്യത്ത് gas cylinder സംബന്ധിച്ച് പുതിയ നിയമം. ഉപഭോക്താക്കൾക്കായി എൽപിജി സിലിണ്ടറുകളുടെ എണ്ണം ഫിക്സ് ചെയ്തു. ഇനിമുതൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമെ ബുക്ക് ചെയ്യാൻ സാധിക്കൂ. അതായത് ഒരു മാസത്തിൽ രണ്ട് സിലിണ്ടറുകളിൽ കൂടുതൽ എടുക്കാൻ കഴിയില്ല. അതേസമയം 15 സിലിണ്ടറുകളിൽ 12 എണ്ണത്തിന് മാത്രമെ സബ്സിഡി ലഭിക്കുകയുള്ളൂ. ഈ മാസം 1 മുതൽ വാണിജ്യ സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ കുറച്ചിരുന്നു. 25 രൂപ 50 പൈസ ആയാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് ഡൽഹിയിൽ 25.5 രൂപ, കൊൽക്കത്തയിൽ 36.5 രൂപ, മുംബൈയിൽ 32.5 രൂപ, ചെന്നൈയിൽ 35.5 രൂപ എന്നിങ്ങനെ കുറയും. ഡൽഹിയിൽ 1,885 രൂപ ആയിരുന്ന LPG cyliderന് ഇപ്പോൾ 1,859.5 രൂപയാണ് വില. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടായില്ല.

ബന്ധപ്പെട്ട വാർത്തകൾ: ഹോർട്ടികോർപ്പിൽ നാടൻ പച്ചക്കറികൾക്ക് പൊള്ളുന്ന വില..കൂടുതൽ കൃഷി വാർത്തകൾ

2. 1400 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൃഷിമന്ത്രി പി. പ്രസാദ്. ലോകബാങ്കുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. പരമ്പരാഗതമായി കൃഷി ചെയ്യുന്നവർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കാർഷിക വിളകളുടെ സംഭരണം, സംസ്‌കരണം, വിതരണം, വിപണനം എന്നീ മേഖലകളിലെ സംവിധാനം, മൂല്യവര്‍ധിത ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം, കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളും ഓരോ ഉൽപ്പന്നത്തില്‍ ഊന്നിയുള്ള കൃഷി, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഫാം എന്നിവയാണ് വിവിധ പദ്ധതികൾ. മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

3. ഹൈടെക് കൃഷിയ്ക്കായി തിരുവനന്തപുരം ജില്ലയിലെ കൊല്ലയിലില്‍ അത്യാധുനിക കൊയ്ത്ത്-മെതിയന്ത്രമെത്തി. കര്‍ഷകരുടെ ജോലിഭാരം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യന്ത്രം ലഭ്യമാക്കിയത്. കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറക്കല്‍ പാടശേഖരത്തിലാണ് നെല്‍കൃഷി കൂടുതൽ ചെയ്യുന്നത്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷി ഇനി ഹൈടെക് ആകും. കൊയ്ത്ത് യന്ത്രത്തിന്റെയും കൊയ്ത്തുത്സവത്തിന്റെയും ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. കാര്‍ഷിക കര്‍മ സേനയ്ക്കാണ് കൊയ്ത്ത് യന്ത്രം അനുവദിച്ചത്.

4. കോട്ടയം ജില്ലയിലുള്ളവർക്ക് മില്‍ക്ക് ഷെഡ്‌ വികസന പദ്ധതിയിലേക്ക് അപേക്ഷിക്കാം. കിടാരി പാർക്ക്, ബാങ്ക് പലിശ സബ് വെൻഷൻ സ്‌കീം 2022-23, അതിദരിദ്രരുടെ പുനരധിവാസത്തിനുള്ള പശു യൂണിറ്റ് പദ്ധതി എന്നിവയാണ് പ്രധാന പദ്ധതികൾ. ഒക്ടോബർ 20 നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ബ്ലോക്കുതല ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

5. ഓരോ കൃഷിഭവനിലും ഒരു മൂല്യ വർധിത ഉൽപന്നം ഒരുക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കടമക്കുടി-വരാപ്പുഴ ജൈവ പൊക്കാളി ഐ.സി.എസ് സംഘടിപ്പിച്ച കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്ന പ്രചാരണത്തിനായി പൊതുജന സ്വകാര്യ പങ്കാളിത്തത്തോടെ പ്രത്യേക കമ്പനി ഒരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 25,642 കൃഷിക്കൂട്ടങ്ങൾ ഇതുവരെ സംസ്ഥാനത്ത് ആരംഭിച്ചു. പൊക്കാളി ഉൾപ്പടെയുള്ള ഉൽപന്നങ്ങളോടുള്ള ജനങ്ങളുടെ മനോഭാവം മാറണമെന്നും ഇവയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6. ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ലൈസൻസോ രജിസ്ട്രേഷനോ ഉറപ്പ് വരുത്താനുള്ള നടപടികളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. 5,764 സ്ഥാപനങ്ങൾ പരിശോധിച്ചതിൽ നിന്നും ലൈസൻസില്ലാത്ത 406 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തലാക്കിയതായും, 564 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

7. കോട്ടയം ജില്ലയിൽ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷ പരിപാടികൾക്ക് തുടക്കം. കുടുംബശ്രീ ജില്ലാ മിഷനും ചിറക്കടവ് ഗ്രാമപഞ്ചായത്തും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശവും പരിശീലനവും, നൽകുന്ന സംവിധാനമാണ് ജെൻഡർ റിസോഴ്സ് സെന്ററുകൾ. ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

8. ആലപ്പുഴ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്-രജിസ്‌ട്രേഷന്‍ മേള ഈ മാസം 12ന് നടക്കും. ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുന്നപ്ര വ്യാപാരാലയത്തിൽ രാവിലെ 11 മണി മുതൽ 4 വരെയാണ് മേള നടക്കുക. പലചരക്ക് കടകള്‍, സ്റ്റേഷനറി കടകള്‍, ഇറച്ചിക്കടകള്‍, ബേക്കറി, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, അങ്കണവാടികള്‍, ഭക്ഷണം വിതരണം ചെയ്യുന്ന സ്‌കൂളുകള്‍, ഭക്ഷ്യ നിര്‍മാണ യൂണിറ്റുകള്‍, ഭക്ഷ്യ നിര്‍മാണ കമ്പനികള്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍ എന്നിവരാണ് ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കേണ്ടത്. രജിസ്‌ട്രേഷന് എത്തുന്നവർ ആധാര്‍ കാര്‍ഡും ഫോട്ടോയും, ലൈസന്‍സിനായി എത്തുന്നവര്‍ ആധാര്‍ കാര്‍ഡും പഞ്ചായത്ത് ലൈസന്‍സും കൊണ്ടുവരണം. വിശദ വിവരങ്ങൾക്ക് 7593873318 എന്ന നമ്പറിൽ ബന്ധപ്പെടാം.

9. പ്രഗതിശീൽ കിസാൻ സഭ എന്ന പേരിൽ കർഷക സംഗമം സംഘടിപ്പിച്ച് കൃഷി ജാഗരൺ. കർഷകർക്കായി Tractors and Farm Equipment Ltdന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ പ്രദർശനവും നടക്കുന്നുണ്ട്. ഹരിയാനയിൽ വച്ച് നടക്കുന്ന പരിപാടി ഇന്ന് രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ചു. ചെന്നൈ ആസ്ഥാനമായ ഒരു ഇന്ത്യൻ കാർഷിക യന്ത്ര നിർമാണ കമ്പനിയാണ് TAFE. ട്രാക്ടറുകളുടെ Volume അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും വലിയ യന്ത്ര നിർമാണ കമ്പനിയാണിത്.

10. 16-ാംമത് പാൻ-ഏഷ്യ ഫാർമേഴ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിൽ സാന്നിധ്യമറിയിച്ച് കൃഷി ജാഗരൺ. ഫിലിപ്പൈൻസിൽ ഈ മാസം 10ന് ആരംഭിച്ച പരിപാടിയിൽ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എംസി ഡൊമിനിക് പങ്കെടുത്തു. Agricultural Plant Biotechnologyയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയാണ് Pan-Asia Farmers Exchange Program. കൂടാതെ സമ്മേളനങ്ങൾ, ബയോടെക് ഫാം സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഈ മാസം 14ന് പരിപാടി സമാപിക്കും.

11. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി മൂലമാണ് മഴ ശക്തമാകുന്നത്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

English Summary: LPG cylinder now only 15 per year more agricultural malayalam news
Published on: 11 October 2022, 03:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now