Updated on: 22 March, 2022 11:35 AM IST
LPG Price Hike; പാചക വാതക സിലിണ്ടറിന് 50 രൂപ കൂടി

പെട്രോളിനും ഡീസലിനും വില വർധനവ് ഉണ്ടായതിന് പിന്നാലെ പാചകവാതക സിലിണ്ടറിന്റെയും (LPG Cylinder Price Hike) വില കൂടി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെയുള്ള രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് ഇന്ത്യയിലുടനീളം ഗാർഹിക എൽപിജി (LPG) സിലിണ്ടറിന്റെ നിരക്ക് വർധിക്കാൻ കാരണമായത്. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ബന്ധപ്പെട്ട വാർത്തകൾ: LPG: 79 രൂപ മുതൽ 237 രൂപ വരെ ലഭിക്കാൻ എൽപിജിയും ആധാറും ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യണം?

പുതിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം ഭാരമുള്ള സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് ദേശീയ തലസ്ഥാനത്ത് 949.50 രൂപയായി ഉയർന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 949.50, 976, 965.50 എന്നിങ്ങനെയാണ് LPGയുടെ പുതുക്കിയ നിരക്ക്.

കഴിഞ്ഞ ഒക്ടോബർ ആറിന് ശേഷം ഇതാദ്യമായാണ് എൽപിജി നിരക്കിൽ വർധനവ് ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം എൽപിജി വില സിലിണ്ടറിന് 100 രൂപയ്ക്ക് അടുത്ത് എത്തിയിരുന്നു. എന്നാൽ വിലക്കുതിപ്പിൽ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് നിരക്ക് വർധനവ് നിർത്തിവക്കുകയും ചെയ്തു.

പെട്രോൾ- ഡീസൽ വിലയിൽ വർധനവ്

കഴിഞ്ഞ ദിവസം പെട്രോൾ, ഡീസൽ വിലയിലും മാറ്റം വന്നിരുന്നു. നാല് മാസത്തിന് ശേഷം ലിറ്ററിന് 80 പൈസയാണ് വർധിപ്പിച്ചത്. 137 ദിവസങ്ങൾക്ക് ശേഷം ഡീസൽ-പെട്രോൾ വില ഉയർത്തിയപ്പോൾ, ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.21 രൂപയും ഡീസൽ വില 87.47 രൂപയുമായി.

ബന്ധപ്പെട്ട വാർത്തകൾ: LPG Booking; ഒരു മിസ്ഡ് കോൾ മതി, 2 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ ഗ്യാസ് സിലിണ്ടർ എത്തും

കഴിഞ്ഞ മാസങ്ങളിൽ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നിട്ടും എൽപിജിയുടെയും വാഹന ഇന്ധനത്തിന്റെയും വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. കൂടാതെ, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാചകവാതകത്തിന്റെയും ഡീസൽ- പെട്രേൾ ഇന്ധനങ്ങളുടെയും വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ, റഷ്യ-യുക്രെയ്ൻ സംഘർഷം അത്യാവശ്യ സാധനങ്ങളുടെയും ക്രൂഡ് ഓയിൽ, പാചക വാതകം എന്നിവയുടെയും വില ഉയരാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
വില അധികമായതിനാൽ തന്നെ മിക്കവരും സബ്സിഡിയിലും മറ്റും പാചകവാതക സിലിണ്ടറുകൾ വാങ്ങുന്നു. എന്നിരുന്നാലും, ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സർക്കാർ എൽപിജിക്ക് സബ്‌സിഡി നൽകുന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: LPG Price Update: സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു


5 കിലോ എൽപിജി സിലിണ്ടറിന് ഇപ്പോൾ 349 രൂപയും 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2003.50 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയും ഈ വർഷം വീണ്ടും ഉയരാൻ തുടങ്ങി. സംസ്‌കൃത എണ്ണ ബാരലിന് 80 ഡോളറിനടുത്ത് എത്തിയ സമയത്താണ് പെട്രോൾ-ഡീസൽ വിലയിലും പുതിയതായി വർധനവ് ഉണ്ടായിരിക്കുന്നത്.
അതേ സമയം, ഗ്യാസ് ബുക്ക് ചെയ്ത് മണിക്കൂറുകൾക്കകം സിലിണ്ടർ നമ്മുടെ വീട്ടുപടിക്കൽ എത്തുന്ന സേവനവും നിലവിൽ ലഭ്യമാണ്. അതായത്, ബുക്കിങ് പൂർത്തിയായാൽ വെറും 2 മണിക്കൂറിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ നമ്മുടെ വീട്ടിലെത്തും.

ബന്ധപ്പെട്ട വാർത്തകൾ: LPG Subsidy: എൽ.പി.ജി സബ്‌സിഡി ജനങ്ങളുടെ അക്കൗണ്ടിൽ 237 രൂപ നിക്ഷേപം

English Summary: LPG Price Hike Latest; The First Increase For Cooking Gas Cylinder Since October 6
Published on: 22 March 2022, 11:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now