കുത്തനെ കൂട്ടി രാജ്യത്തെ പാചക വാതക വില, ഗാർഹിക പാചകവാതക സിലിണ്ടറിനും വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനുമാണ് വിലകൂട്ടിയത്.
ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ ഇന്ന് മുതൽ ഗാർഹിക സിലിണ്ടറിന് 1,103 രൂപയാകും, അതേ സമയം കൊച്ചിയിൽ 1110 രൂപയാണ് വില.
വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയത് ഇതോടെ ഇതിൻ്റെ വില 2124 രൂപയാണ്, മുബൈയിൽ ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില 1052 രൂപയും, വാണിജ്യ എൽപിജി സിലിണ്ടറിന് 2071.50 രൂപയുമാണ്.
കൊൽക്കത്തയിൽ പാചക വാതകത്തിൻ്റെ വില 1079 രൂപയാണ്, അതേ സമയത്ത് വാണിജ്യ സിലിണ്ടറിൻ്റെ വില 2219.50 രൂപയാണ്.
• ന്യൂഡൽഹി: 1,103.00 രൂപ.
• തിരുവനന്തപുരം: 1,062.00 രൂപ.
• കൊച്ചി: 1110 രൂപ.
• കൊൽക്കത്ത: 1,079.00 രൂപ.
• ഭുവനേശ്വർ: 1,079.00 രൂപ.
• മുംബൈ: 1,052.50 രൂപ.
• ഗുഡ്ഗാവ്: 1,061.50 രൂപ.
• നോയിഡ: 1,050.50 രൂപ.
• ഹൈദരാബാദ്: 1,105.00 രൂപ.
• ചെന്നൈ: 1,068.50 രൂപ.
• ബാംഗ്ലൂർ: 1,055.50 രൂപ.
• ചണ്ഡീഗഡ്: 1,112.50 രൂപ.
• ജയ്പൂർ: 1,056.50 രൂപ.
• പട്ന: 1,201.00 രൂപ..
• ലഖ്‌നൗ: 1,090.50 രൂപ.
എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലെ വില.
ഈ അടുത്ത കാലത്തുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണിത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനം ആയത്.
വാണിജ്യ സിലിണ്ടറിൻ്റെ വില വർധിപ്പിച്ചത് ഹോട്ടൽ ഭക്ഷണത്തിൻ്റെ വില ഉയരുന്നതിന് കാരണമാകും.
നിലവിൽ പാചകവാതകത്തിന് സബ്സിഡി ലഭിക്കുന്നില്ല, രണ്ട് വർഷമായി സബ്സിഡി ഇല്ലാതായിട്ട്. എന്നാൽ സബ്സിഡി നിർത്തലാക്കിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നിരുന്നാലും രണ്ട് വർഷത്തിലധികമായി ഉപയോക്താക്കൾക്ക് സബ്സിഡി കിട്ടാറില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഡൽഹി എയിംസിൽ ഇന്ന് മുതൽ മില്ലറ്റ് ക്യാന്റീൻ ആരംഭിക്കും