Updated on: 19 May, 2022 11:47 AM IST
LPG വില വർധിച്ചു; വിലവർധനവ് രണ്ടാം തവണ

സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വില (Cooking gas hike) വീണ്ടും ഉയർന്നു. മെയ് മാസത്തിൽ ഇതു രണ്ടാം തവണയാണ് എൽപിജി LPG ഗ്യാസ് (LPG price) വില വർധിപ്പിക്കുന്നത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 3.50 രൂപ വർധിപ്പിച്ചു.

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് എട്ടു രൂപയും ഉയർത്തിയിട്ടുണ്ട്. ചുരുങ്ങിയ നിരക്കിലാണ് പാചകവാതക വില വർധിപ്പിച്ചതെങ്കിലും സാധാരണക്കാരന്റെ കുടുംബബജറ്റിനെ അവതാളത്തിലാക്കുന്നതാണ് വിലക്കയറ്റം. കൂടാതെ, പണപ്പെരുപ്പം കുതിച്ചുയരുന്നതിനിടെയാണ് വീണ്ടും പാചകവാതക വില വർധിച്ചിരിക്കുന്നത്.

ഒരു സിലിണ്ടറിന് 1,100 രൂപയിൽ അധികം വില (More than 1,100 Rs For 1 LPG Cylinder)

നേരത്തെ ഈ മാസം തുടക്കത്തിലും പാചക വാതക വില വർധിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് നേരത്തെ 50 രൂപയും, വാണിജ്യ എൽ.പി.ജി. സിലിണ്ടറിന് 102.50 രൂപയുമായിരുന്നു കമ്പനികൾ വർധിപ്പിച്ചത്. വില വീണ്ടും വർധിപ്പിച്ചതോടെ കൊച്ചിയിൽ 14.6 കിലോഗ്രാം സിലിണ്ടറിന് 1,010 രൂപയലിധകമാണ് വില. സിലിണ്ടറുകൾ ബുക്ക് ചെയ്ത് വീട്ടിലെത്തുമ്പോൾ 1,100 രൂപയോളം ചെലവ് വരുമെന്നതാണ് കണക്കുകൂട്ടൽ.

ബന്ധപ്പെട്ട വാർത്തകൾ: LPG സബ്സിഡി പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാം…

അതേ സമയം, വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2,370 രൂപയോളം വില വരും. ഇത് ഹോട്ടലുകളുടെയും കമ്യൂണിറ്റി കിച്ചണുകളുടേയും വിലയേയും സാരമായി ബാധിക്കും.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ എൽപിജി ഗ്യാസ് വില അറിയാം

ഗാർഹിക സിലിണ്ടർ വില (14.2 കിലോ)

ചെന്നൈ - 1,018.5 രൂപ
ഡൽഹി - 1,003 രൂപ
മുംബൈ - 1,003 രൂപ
കൊൽക്കത്ത - 1,029 രൂപ

വാണിജ്യ സിലിണ്ടർ വില (19 കിലോ)

ചെന്നൈ - 2,306 രൂപ
ഡൽഹി - 2,354 രൂപ
മുംബൈ - 2,507 രൂപ
കൊൽക്കത്ത - 2,454 രൂപ

ആഗോള എണ്ണവിലയിൽ വർധനവ് ഉണ്ടായിട്ടും ഇന്ത്യയിൽ എണ്ണക്കമ്പനികൾ പെട്രോൾ- ഡീസൽ വില വർധിപ്പിക്കാത്തതാണ് പാചക വാതക വിലവർധനവിന് കാരണം. സർക്കാർ സമ്മർദത്താലാണ് എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്.

വാണിജ്യ സിലിണ്ടറിന്റെ വിലയിലും വർധനവ് ഉണ്ടാകുന്നത് പണപ്പെരുപ്പത്തിന് കാരണമാകുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില തുടർച്ചയായി ഉയരുകയാണ്. 2021 ഒക്ടോബർ 6ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ മാർച്ച് 22ന് വില വർധിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: LPG Offer: വെറും 634 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, വേഗം ബുക്ക് ചെയ്യൂ…

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ 7.8 ശതമാനമായി ഉയർന്ന സമയത്താണ് എൽപിജി സിലിണ്ടറുകൾക്ക് വിലവർധനവ് ഉണ്ടാകുന്നത്. 2014 മെയ് മാസം എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

English Summary: LPG Price Latest: Domestic Cylinder Price Hiked
Published on: 19 May 2022, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now