Updated on: 1 March, 2022 1:02 PM IST
LPG സിലിണ്ടറിന് 106. 50 രൂപ വർധിപ്പിച്ചു

പാചക വാതക വിലയിൽ ഉപഭോക്താക്കൾക്ക് വീണ്ടും തിരിച്ചടി. രാജ്യത്തെ വാണിജ്യ പാചക വാതക വിലയിലാണ് (Commercial LPG cylinder) വർധനവുണ്ടായത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 106 രൂപ 50 പൈസ വർധിപ്പിച്ചു. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അതിനാൽ തന്നെ വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകൾക്ക് വില വർധനവ് ബാധകമല്ല.

ബന്ധപ്പെട്ട വാർത്തകൾ: കമ്പോള വില നിലവാരം-1/3/2022

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടിയതും സാധാരാണക്കാരന് തിരിച്ചടിയാണ്. വില കൂട്ടിയതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 2009 രൂപയായി ഉയർന്നു.

പുതുക്കിയ വില പ്രകാരം 19 കിലോ വാണിജ്യ സിലിണ്ടറിന് ഇന്ന് മുതല്‍ ദേശീയ തലസ്ഥാനത്ത് 2,012 രൂപയായി. അഞ്ച് കിലോ സിലിണ്ടറിന് 27 രൂപയും വര്‍ധിച്ചു. 5 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 569 രൂപയാണ് വില. ഓരോ മാസവും കമ്പനികള്‍ സിലിണ്ടറിന്റെ വിലയിൽ മാറ്റങ്ങൾ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന് 91.50 രൂപ കുറച്ചിരുന്നു. കൂടാതെ, ജനുവരി മാസത്തിൽ ആദ്യവും വാണിജ്യ സിലിണ്ടറിന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. അന്ന് വാണിജ്യ എല്‍പിജി സിലിണ്ടർ 19 കിലോയ്ക്ക് 101 രൂപ കുറച്ചിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: LPG Subsidy: എൽ.പി.ജി സബ്‌സിഡി ജനങ്ങളുടെ അക്കൗണ്ടിൽ 237 രൂപ നിക്ഷേപം

റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, ചായക്കടകള്‍, തെരുവ് ഭക്ഷണ കച്ചവടക്കാര്‍ എന്നിവിടങ്ങളിലാണ് സാധാരണ വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്നത്. എൽപിജിയുടെ വില കൂടുന്നത് സ്വാഭാവികമായും ഭക്ഷണത്തിന്റെ വിലയിലും വർധനവ് ഉണ്ടാക്കും.

യുദ്ധവും തെരഞ്ഞെടുപ്പും LPG വില വർധനവും

റഷ്യ- യുക്രൈൻ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. എന്നാൽ ഇത് ഇന്ത്യയിൽ പാചക വാതക സിലിണ്ടറുകളുടെ വിലയെ ബാധിച്ചിരുന്നില്ല. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വില ഉയർത്താതിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അവസാന പാദത്തിലേക്ക് കടക്കുന്നതോടെ സ്വകാര്യ കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില മാർച്ച് മാസം തുടക്കത്തിൽ തന്നെ ഉയർത്തി.

ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്

അതേസമയം പെട്രോള്‍, ഡീസല്‍ വിലയിൽ മാറ്റമില്ല. പെട്രോൾ, ഡീസൽ വില കഴിഞ്ഞ 100 ദിവസത്തിന് മുകളിലായി മാറ്റമില്ലാതെ തുടരുകയാണ്. അവസാനമായി ഇന്ധനവില കുറഞ്ഞത് കഴിഞ്ഞ വർഷം നവംബർ 4നായിരുന്നു. അന്ന് കേന്ദ്ര സർക്കാർ പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. തുടർന്ന്, ഡിസംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ പെട്രോളിന്റെ മൂല്യവര്‍ധിത നികുതി 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു.

ആഗോളതലത്തിലുള്ള വാതക പ്രതിസന്ധിയാണ് പാചകവാതക വില വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. LPGയ്ക്കൊപ്പം CNG, PNG, വൈദ്യുതി എന്നിവയുടേയും വില വര്‍ധിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.

വ്യവസായങ്ങളുടെയും ഗതാഗതത്തിന്‍റെയും ചെലവ് വർധിപ്പിക്കുന്നതിനും ഇത് സ്വാധീനിക്കും. അതിനാൽ തന്നെ സാധാരണക്കാരനും ഇത് ആഘാതമാണ്. കൂടാതെ, ആഗോള വാതക പ്രതിസന്ധിയും എൽപിജിയുടെ വില വർധിക്കുന്നതിനുള്ള കാരണമാണ്.

English Summary: LPG Price Update: Rs 106.50 Hiked Per Cylinder Price
Published on: 01 March 2022, 01:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now