ആലപ്പുഴ: ആവശ്യമായി വരികയാണെങ്കില്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കുന്നതെന്ന് ജില്ല കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ജില്ല കളക്ടര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, എന്‍.എച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്‍, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ എന്നിവര്‍ മോക്ക് ഡ്രില്‍ വീക്ഷിച്ച് മുഴുവന്‍ സമയവും ഫിനിഷിംഗ് പോയിന്റില്‍ ഉണ്ടായിരുന്നു.
ഫിനിഷിംഗ് പോയിന്റിലും സമീപത്തുമായി ഹൗസ് ബോട്ടുകളെ ഒരുമിച്ച് പാര്‍ക് ചെയ്താണ് ഐസൊലേഷന്‍ മുറികള്‍ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ 700 ഓളം ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1500മുതല്‍ 2000 വരെ ആളുകളെ ഹൗസ് ബോട്ടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ സാധിക്കും. ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്ത് ഇത് സംബന്ധിച്ച് ധാരണയില്‍ എത്തിയതായും കളക്ടര്‍ അറിയിച്ചു.