കാർഷിക സർവകലാശാലയ്ക്ക് ഒരു പൊൻതൂവൽ കൂടി... കാർഷിക സർവകലാശാല മെഷനറി വിഭാഗത്തിൻറെ പ്രവർത്തനഫലമായി കൂർക്ക വിളവെടുപ്പ് നടത്താൻ യന്ത്രം എത്തി,.. ഇനി ആരും കൈക്കോട്ട് ഉപയോഗിച്ച് കൂർക്ക പറിക്കേണ്ട കാര്യമില്ല. ട്രാക്ടറിൽ ഘടിപ്പിച്ചു ഉപയോഗിക്കാവുന്ന യന്ത്രം ആയിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിൻറെ ഉപയോഗം 10% എങ്കിലും കൂലിച്ചെലവ് കുറയ്ക്കാം. ഇന്ന് പല കർഷകരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ഉയർന്ന കൂലി വേതനവും തൊഴിലാളി ലഭ്യത കുറവും. ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കപ്പെടാൻ യന്ത്രവൽക്കരണത്തിന്റെ ഫലമായി കഴിയും. ആറുവർഷമായി യന്ത്രനിർമ്മാണം ആരംഭിച്ചുവെങ്കിലും ഈ കഴിഞ്ഞ രണ്ടു വർഷം കൊണ്ടാണ് പൂർണ്ണമായും കർഷകർക്ക് സഹായം ആകുന്ന രീതിയിൽ ഇതിൻറെ രൂപകല്പന നടത്തിയത്.
തവനൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിൽ ഫാം മെഷിനറി വിഭാഗം മേധാവി പ്രൊഫ. ജയൻ പി ആറിന്റെയും ബസവരാജൻറെയും ഗവേഷണഫലം ആണ് ഈ യന്ത്രം. തൃശ്ശൂർ പാഡി ഫാർമേഴ്സ് പ്രൊഡ്യൂസർ ലിമിറ്റഡിന്റെ കീഴിൽ വരുന്ന ചിറ്റിലപ്പിള്ളി ചിരുകണ്ടത് ഹനീഷിന്റെ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്ത കൂർക്ക ഈ യന്ത്രം ഉപയോഗിച്ചാണ് പറിച്ചെടുത്തത്. കൂർക്ക മാത്രമല്ല ഇഞ്ചിയും, മഞ്ഞളും പറിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിൻറെ രൂപകല്പന. യന്ത്രം ഉപയോഗിക്കുന്നതുവഴി ഉൽപാദനം ഗണ്യമായി കൂട്ടാമെന്ന് ഫാം മിഷനറി വിഭാഗം തലവൻ പി ആർ ജയൻ പറയുന്നു. ഉൽപാദനം കൂട്ടാമെന്ന് മാത്രമല്ല സമയവും തൊഴിലും ലാഭം ആക്കാം..
ലക്ഷങ്ങൾ സമ്പാദിക്കാം ഊദ് മരത്തിലൂടെ