Updated on: 4 December, 2020 11:18 PM IST

കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ നിന്ന് നെല്ല് ഇനി മില്ലുകളിലേക്ക് കൊണ്ടുപോകേണ്ട. നെല്ല് പുഴുങ്ങി ഉണക്കിക്കുത്തുന്ന യന്ത്രം പാടങ്ങളിലേക്ക് കര്‍ഷകരെ തേടിയെത്തും. തൃശ്ശൂരില്‍ നടന്ന വൈഗ കാര്‍ഷിക മേളയില്‍ യന്ത്രം പ്രദര്‍ശിപ്പിച്ചു.ഈ സംവിധാനമുപയോഗിച്ച് 600 കിലോഗ്രാം നെല്ല് പുഴുങ്ങി ഉണക്കി കല്ലുനീക്കി തവിടുപോകാതെ കുത്തിയെടുക്കാന്‍ 20 മണിക്കൂര്‍മതി. മഴയോ മഞ്ഞോ കൊടുംവേനലോ എന്തുമാകട്ടെ, യന്ത്രം നിര്‍ത്താതെ പ്രവര്‍ത്തിപ്പിക്കാം. കൊടും മഴയിലും പുഴുങ്ങിക്കുത്തി ഉണക്കിയെടുക്കാം.

വരരുചി എന്നാണ് യന്ത്രത്തിൻ്റെ പേര്.രണ്ടറകളാണ് ഇതിലുള്ളത്.പുഴുങ്ങാനും നനയ്ക്കാനും ഉണക്കാനും വേണ്ടി ഒരു അറയാണ്. കുത്തിയെടുക്കാനാണ് രണ്ടാമത്തെ അറ. ട്രാക്ടറിലാണ് യന്ത്രം ഘടിപ്പിച്ചിരിക്കുന്നത്..ഡീസലും ഗ്യാസും ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. പാലക്കാട് ഷൊര്‍ണൂര്‍ പനമണ്ണ കോതകുറിശ്ശിയിലെ ശ്രീജേഷ് പി. നെടുങ്ങാടിയാണ് ഈ യന്ത്രം കണ്ടുപിടിച്ചിരിക്കുന്നത് . കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് യന്ത്രം വികസിപ്പിച്ചത്. 38 ലക്ഷം ചെലവിട്ടു. 30 ലക്ഷത്തില്‍ യന്ത്രം നിര്‍മിച്ചുനല്‍കാനാകും. വിവരങ്ങള്‍ക്ക്:.09847743007.

English Summary: machine for drying paddy
Published on: 09 January 2020, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now