Updated on: 4 December, 2020 11:18 PM IST
തേങ്ങയിടാന്‍ ഇനി യന്ത്രം മതി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ വിഭാഗം അവസാനവർഷ വിദ്യാർഥികളായ അശ്വിൻ അനിൽ, എവിൻ പോൾ, ജോസഫ് കാഞ്ഞിരപ്പറമ്പിൽ, കിരൺ ജോയ് കോനേങ്ങാടൻ എന്നിവരാണ് യന്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്‘.കേരാ ഹാർവെസ്റ്റർ’ എന്ന് പേരിട്ടിരിക്കുന്ന യന്ത്രത്തിന് തൂക്കം എട്ടുകിലോയിൽ താഴെയാണ്.വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നാളികേര വിളവെടുപ്പ് യന്ത്രത്തിൻ്റെ  പ്രോട്ടോടൈപ്പിൻ്റെ ആകെ ചെലവ് 14000 രൂപയാണ് 
 
 ഇതിന്  യന്ത്രത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. തെങ്ങ് കയറാനുള്ള ഭാഗവും നാളികേരം വെട്ടിയെടുക്കുന്നതിനുള്ള മറ്റൊരു ഭാഗവും. നിലവിലെ വിളവെടുപ്പ് യന്ത്രത്തിലേതു പോലെയല്ലാതെ മാനുഷിക പ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ വളരെ കുറച്ചാണ് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം. മുഴുവന്‍ പ്രവര്‍ത്തനവും ഓട്ടോമേറ്റ് ചെയ്തും, വൈഫൈ മൊഡ്യൂളുകള്‍ ഘടിപ്പിച്ചുകൊണ്ടും യന്ത്രം പൂര്‍ണമായും റാബോട്ടിനെ പോലെ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് നിര്‍മ്മാണം. തെങ്ങിന്റെ താഴെ നിന്നു കൊണ്ട് ഒരു സാധാരണക്കാരന് യന്ത്രത്തിൻ്റെ  പ്രവര്‍ത്തനം റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും. ഓരോ തെങ്ങിന്റെ തടിയനുസരിച്ച് യന്ത്രത്തിന്റെ വീലുകള്‍ മുറുകുകയും അയയുകയും ചെയ്യുമെന്നതും തെങ്ങിന്റെ മുകളിലെ അവസ്ഥ ക്യാമറയിലൂടെ താഴെ നില്‍ക്കുന്ന ഉപയോക്താവിന് സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്നതും യന്ത്രത്തിന്റെ പ്രവര്‍ത്തന മികവുകളാണ്.അസിസ്റ്റന്റ് പ്രൊഫസർ ടി.വി. ശ്രീജിത്തായിരുന്നു നിർമാണപ്രവൃത്തികളിൽ ഇവരുടെ ഗൈഡ്.
 
English Summary: Machine for plucking coconut
Published on: 17 July 2019, 06:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now