സംസ്ഥാനത്തെ സ്ത്രീകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടു കൊണ്ടും 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇന്ന് കുടുംബശ്രീയില്‍ അംഗങ്ങളാണ്. നിരവധി സംരഭത്തിനാണ് കുടുംബശ്രീ പ്രധാന ഭാഗമായിട്ടുള്ളത്. നിരവധി സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി കുടുംബശ്രീ മുന്നേറുകയാണ്. അതിലൊരു വായ്‌പ്പാ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ നേതൃത്വത്തിൽ മഹിളാ സമൃദ്ധി യോജനയിൽ കുടുംബശ്രീ സി.ഡി. എസ്സുകൾക്ക് മൈക്രോക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷിക്കാം. 2021- 22 സാമ്പത്തികവർഷമാണ് 230 കോടി രൂപ മൈക്രോക്രെഡിറ്റ് വായ്പ ലഭിക്കുന്നത്. മഹിളാ സമൃദ്ധി യോജന എന്ന സംരംഭത്തിൽ സംരംഭകത്വം, ശാക്തീകരണം, സ്വാശ്രയത്വം എന്നിവ കൂടിയിട്ടാണ് ഈ വായ്‌പ്പാ പദ്ധതി ആരംഭിക്കുന്നത്.
ഒരു സി.ഡി. എസ്സിന് വ്യവസ്ഥകൾക്ക് വിധേയമായി മൂന്നു കോടി രൂപ വരെ വായ്പ കിട്ടും, എന്നാൽ വാർഷിക പലിശ നിരക്ക് മൂന്ന് മുതൽ നാല് ശതമാനം വരെ മാത്രമായിരിക്കും. തിരിച്ചടവ് കാലാവധി 36 മാസം. ഒ.ബി.സി അല്ലെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ശുചീകരണ മാലിന്യ സംസ്കരണ മേഖലയിലെ തൊഴിലാളികൾക്കും പ്രത്യേക വായ്പ പദ്ധതികൾ മഹിളാ സമൃദ്ധി യോജനയുടെ കീഴിൽ ഉണ്ട്.
അപേക്ഷ ഫോറത്തിൻറെ മാതൃകയും വിശദാംശങ്ങളും www.ksbcdc.com എന്ന കോർപ്പറേഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. സി.ഡി.എസുകൾ പ്രാഥമിക അപേക്ഷകൾ 2021 ഒക്ടോബർ 15-നകം സമർപ്പിക്കേണ്ടതാണ് വിശദവിവരങ്ങൾക്ക് ജില്ല അല്ലെങ്കിൽ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ
കുടുംബശ്രീയിലെ ശുചീകരണ തൊഴിലാളികൾക്ക് വായ്‌പ നൽകുന്നു വനിതാ വികസന കോർപ്പറേഷൻ
സ്വയം തൊഴിലിലൂടെ സാമ്പത്തിക ഉന്നമനം പ്രാപ്തമാക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ ജാമ്യരഹിത വായ്പ നൽകും