Updated on: 4 December, 2023 3:36 PM IST
Mahindra Tractors MFOI: How to book for participation in Agricultural Fair?

കൃഷി ജാഗരണും അഗ്രികൾച്ചർ വേൾഡും ചേർന്ന് സംഘടിപ്പിക്കുന്ന മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (MFOI) ഡിസംബർ 6,7,8 ( ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് കർഷകരുടെ അവിസ്മരണീയമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ലോകത്തിലെ പ്രമുഖ വ്യവസായമായി കൃഷിയെ കണക്കാക്കുന്നു. കർഷകർ ഇന്ന് വിവിധ പ്രശ്‌നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ കാർഷിക മേഖലയിൽ മികവ് പുലർത്തുന്ന കർഷകരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് MFOI അവാർഡ് ദാന ചടങ്ങ് പ്രഖ്യാപിച്ചത്.

ജൂലൈയിൽ ഡൽഹി ചാണക്യപുരിയിലെ അശോക് ഹോട്ടലിൽ MFOI ട്രോഫി പ്രകാശനം ചെയ്തത് കേന്ദ്ര മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയായിരുന്നു,

MFOI കാർഷിക മേള:

ഡിസംബർ 6, 7, 8 തീയതികളിൽ കാർഷിക മേളയ്‌ക്കൊപ്പം ഡൽഹിയിൽ MFOI അവാർഡ് ദാന ചടങ്ങും നടക്കും. കാർഷിക വ്യവസായ കമ്പനികളുടെ സ്റ്റാളുകൾ, കാർഷിക വിദഗ്ധരുമായി സെമിനാറുകൾ, പരിചയസമ്പന്നരായ കർഷകരുമായി ചർച്ചകൾ തുടങ്ങി വിവിധ പരിപാടികൾ നടക്കുന്നതിനാൽ സന്ദർശകരായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം.

സന്ദർശക പാസ് ലഭിക്കുന്നതിന്

https://millionairefarmer.in/get-visitor-pass/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, ലിംഗഭേദം, സംസ്ഥാനം, ജില്ല, ഗ്രാമം, പിൻ കോഡ് മുതലായവ നൽകുക.

സന്ദർശക ഫീസ് ഒരാൾക്ക് 100 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

വിവരങ്ങൾ നൽകിയ ശേഷം, ഓൺലൈൻ പേയ്‌മെന്റ് നടത്താനുള്ള ഒരു ഓപ്ഷൻ സ്ക്രീനിൽ ദൃശ്യമാകും.

അതിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കുക (QR കോഡ് സ്കാൻ, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, വാലറ്റ് എല്ലാ ഓപ്ഷനുകളും ലഭ്യമാണ്). 

English Summary: Mahindra Tractors MFOI: How to book for participation in Agricultural Fair?
Published on: 04 December 2023, 10:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now