ഇപ്പോഴത്തെ പുതിയ ട്രെൻഡ് പൂന്തോട്ട ഡിസൈനിങ്ങാണ്.വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ പൂച്ചെടികള്‍മാത്രം നട്ടുവളര്‍ത്തുന്ന രീതി മാറി. കോഴിക്കട്ടെ മലാപ്പറമ്പിലെ മാള്‍ ഓഫ് ഗാര്‍ഡന്‍സില്‍. പൂന്തോട്ടം ഒരുക്കാന്‍ വേണ്ട എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയിരിക്കുകയാണ് ചെടികളും പൂച്ചെട്ടികളും വളവും പൂന്തോട്ട അലങ്കാരവസ്തുകളും തുടങ്ങി എല്ലാം ഇവിടെ ലഭ്യമാണ്. വെള്ളം കുറച്ചുമാത്രം ആവശ്യമുള്ള ചെടികളോടാണ് ഇപ്പോൾ മിക്കവര്‍ക്കും പ്രിയം.ഇത്തരത്തിലുള്ള ചെടികളുടെ 40 വ്യത്യസ്തയിനങ്ങള്‍ മാള്‍ ഓഫ് ഗാര്‍ഡന്‍സിലുണ്ട്.
വന്‍മരങ്ങള്‍വരെ പൂച്ചെട്ടികളില്‍ വളര്‍ത്തുന്ന ബോണ്‍സായിയുടെ വലിയശേഖരം തന്നെയുണ്ട്. പതിനായിരംമുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് വില.വീടിനും ഓഫീസിനുള്ളിലും ഒരുക്കുന്ന ഇന്‍ഡോര്‍ ഗാര്‍ഡനുവേണ്ട ചെടികള്‍, വിവിധയിനം ചെടിച്ചട്ടികള്‍, അലങ്കാര കല്ലുകള്‍ എന്നിവയും വാങ്ങാം. വൈല്‍ഡ് ആന്തൂറിയം, റെഡ് പച്ചിറ, ആംഗ്ലോനിമ തുടങ്ങിയ 75 വിവിധതരത്തിലുള്ള വിദേശച്ചെടികള്‍ വില്‍പ്പനയ്ക്കുണ്ട്.
പത്ത് വ്യത്യസ്തനിറത്തിലുള്ള ഓര്‍ക്കിഡുകള്‍, മിനിയേച്ചര്‍ അടക്കമുള്ള അഞ്ച് തരത്തിലുള്ള ആന്തൂറിയം, നന്ത്യാര്‍വട്ടം, തെച്ചി, ചെമ്ബരത്തി തുടങ്ങിയ ചെടികളും ലഭിക്കും.ഗ്ലാസ് ബ്ലൗളുകളില്‍ പൂന്തോട്ടം ഒരുക്കുന്നത് പുത്തന്‍ രീതിയാണ്. ആവശ്യക്കാര്‍ക്ക് ഇഷ്ടത്തിനുസരിച്ച് പൂന്തോട്ടം ഒരുക്കി നല്‍കയുംചെയ്യും.മാങ്ങ, പേരയ്ക്ക, ഞാവല്‍, ജാതി, റംബൂട്ടാന്‍ തുടങ്ങിയ വിവിധ ഫലവൃക്ഷത്തൈകളുമുണ്ട്.
കറുപ്പ്, മഞ്ഞ, ബുദ്ധ, വെള്ള, ആസം ഗ്രീന്‍ തുടങ്ങിയ മുളകളും പ്ലാസ്റ്റിക്, ഫൈബര്‍, സ്റ്റീല്‍ പോട്ടുകളും പൂന്തോട്ട ഉപകരണങ്ങളും മാങ്ങയും ചക്കയും പറിയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും മാള്‍ ഓഫ് ഗാര്‍ഡന്‍സില്‍ ലഭിക്കും.വീടുകളിലും സ്ഥാപനങ്ങളിലും മാള്‍ ഓഫ് ഗാര്‍ഡന്‍സ് പൂന്തോട്ടം ഒരുക്കി പരിപാലിക്കുന്നുണ്ട്.