എറണാകുളം: സംസ്ഥാന കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈ വിതരണംകൂടി ഉള്‍ക്കൊള്ളിച്ച് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. 'ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും.
ബന്ധപ്പെട്ട വാർത്തകൾ: "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ജില്ലയില്‍ വ്യാപകമായി നടപ്പിലാക്കണം : മന്ത്രി വീണാജോര്‍ജ്
ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വര്‍ഗീസ് മഞ്ഞിലാസ് തലക്കോടിന്റെ കൃഷിയിടത്തില്‍ നടക്കുന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം പി മുഖ്യപ്രഭാഷണം നടത്തും.
ബന്ധപ്പെട്ട വാർത്തകൾ: "ഞങ്ങളും കൃഷിയിലേക്ക്: കാര്‍ഷിക വളര്‍ച്ചയ്ക്കായി നടത്തുന്നത് വിപുലമായ ആസൂത്രണമെന്ന് പിണറായി വിജയൻ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷീലപോള്‍, മുളന്തുരുത്തി കൃഷി അസിസ്റ്റന്‍് ഡയറക്ടര്‍ ഇന്ദു നായര്‍ പി തുടങ്ങിയവര്‍ പങ്കെടുക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഇ എം കമ്പോസ്റ്റ് ഈ രീതിയിൽ ഉപയോഗിച്ചാൽ കൃഷിയിടത്തിൽ ലാഭം വിളയും
ഓരോ വ്യക്തികളെയും അതിലൂടെ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി. ഒരു സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കാം. കൃഷിവകുപ്പിനൊപ്പം തദ്ദേശസ്വയംഭരണം, ജലസേചനം, സഹകരണം, വ്യവസായം, മൃഗ സംരക്ഷണം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതുതായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.