ആധാർ കാർഡ് ഇപ്പോൾ നമുക്ക് ഉപയോഗപ്രദമായ ഒരു രേഖയായി മാറിയിരിക്കുന്നു. ആധാർ നൽകുന്ന സംഘടനയായ യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)നവജാത ശിശുക്കൾക്കും ഇപ്പോൾ ആധാർ കാർഡ് നൽകുന്നുണ്ട്.
എന്നാൽ 5 വയസ്സിന് താഴെയുള്ള കുട്ടിക്കായി ആധാർ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ രണ്ട് തവണ ബയോമെട്രിക് മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്ന് ഓർമ്മിക്കുക. ഈ അപ്‌ഡേറ്റ് 5 വയസ്സിൽ ഒരു തവണയും രണ്ടാമത്തേത് 15 മത്തെ വയസിലും അപ്ഡേറ്റ് ചെയ്യണം.
ഈ അപ്‌ഡേറ്റ് നിർബന്ധമാണ്.കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് കാർഡ് / സ്ലിപ്പ് ഇതിലേതെങ്കിലും കൊണ്ട് ഏതെങ്കിലും ആധാർ സേവാ കേന്ദ്രം സന്ദർശിച്ച് മാതാപിതാക്കൾക്ക് അവരുടെ കുട്ടിയുടെ ആധാർ കാർഡ് ഉണ്ടാക്കാമെന്ന് യുഐഡിഐഐ അറിയിക്കുന്നു.
UIDAI പറയുന്നതനുസരിച്ച് നിങ്ങളുടെ കുട്ടിയ്ക്ക് എപ്പോഴാണോ 5 വയസ് തികയുന്നത് അപ്പോൾ കുട്ടിയുടെ ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. അതുപോല കുട്ടിക്ക് 15 വയസ് തികയുമ്പോഴും ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. 5 വയസ്സിന് മുമ്പ് ആധാർ കാർഡ് ഉണ്ടാക്കുന്ന കുട്ടികളുടെ ബയോമെട്രിക്സ്, വിരലടയാളം, കണ്ണുകളുടെ കാഴ്ച എന്നിവ വികസിക്കുന്നില്ല.
അതിനാൽ കൊച്ചുകുട്ടികളുടെ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക് വിശദാംശങ്ങൾ എടുക്കുന്നില്ല. അതുകൊണ്ടാണ് 5 വയസിനുള്ളിൽ ഇത് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുഐഡിഐഐ വ്യക്തമാക്കിയത്.
അതുപോലെ ഒരു കുട്ടി കൌമാരത്തിലേക്ക് പ്രവേശിക്കുമ്പോൾ അവന്റെ ബയോമെട്രിക് പാരാമീറ്ററുകളിൽ മാറ്റമുണ്ടാകാറുണ്ട്. അതിനാൽ 15 വയസാകുമ്പോൾ ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് എത്ര ചെലവാകും? UIDAI യുടെ അഭിപ്രായത്തിൽ കുട്ടിയുടെ ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പൂർണ്ണമായും സൌജന്യമാണ്.
നിങ്ങൾ ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. കൂടാതെ വിശദമായ അപ്‌ഡേറ്റിനായി നിങ്ങൾ പോകുമ്പോഴെല്ലാം നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഡോക്യുമെന്റ നൽകേണ്ടതില്ല. മാതാപിതാക്കൾക്ക് അവരുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിച്ച് കുട്ടിയുടെ ആധാർ കാർഡിലെ ബയോമെട്രിക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രത്തിന്റെ വിവരങ്ങൾ യുഐഡിഎഐ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.