മണ്ണിന്റെ പോഷകഗുണങ്ങളും അനുയോജ്യവിളകളും വിരല്‍ത്തുമ്പ് കൊണ്ടറിയാം. മണ്ണിന്റെ പോഷക നില തിരിച്ചറിയാനും വള ശുപാര്‍ശയ്ക്കും മണ്ണ് പര്യവേഷണ കേന്ദ്രവും കൃഷിവകുപ്പും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മണ്ണ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് തുറക്കുന്നതോടെ ഉപഭോക്താവ് നില്‍ക്കുന്ന ഭൂമി ജി.പി.എസ് ലൊക്കേഷന്‍ വഴി ബന്ധപ്പെടും. ആപ്പില്‍ ഭൂമിയുടെ പോഷക നില ക്ലിക്ക് ചെയ്യുമ്ബോള്‍ മണ്ണിലെ ഓരോ ഘടകങ്ങളും അവയുടെ അളവും ലഭിക്കും. ആവശ്യമായ വള ശുപാര്‍ശകള്‍ ജൈവവളം, രാസ വളം എന്ന് പ്രത്യേകം വേര്‍തിരിച്ച് ലഭ്യമാകും.ഏത് വളമാണ് ചേര്‍ക്കേണ്ടെതെന്ന് മനസിലാക്കാം.
കാപ്പി, നെല്ല് തുടങ്ങി 21 വിളകളും ആപ്പിലുണ്ട്.നിങ്ങളുടെ മണ്ണില്‍ ഏത് വിള കൃഷിചെയ്യാമെന്ന് എളുപ്പമറിയാം. മണ്ണ് പര്യവേഷണകേന്ദ്രം 2015 മുതല്‍ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി മാനേജ്മെന്റ് കേരളയാണ് ആപ്പ് തയാറാക്കിയത്. .കൂടുതല്‍ വിവരങ്ങള്‍ക്ക് ആപ്പ് വഴി മണ്ണ് സംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെടാനും സാധിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.