Updated on: 4 December, 2020 11:18 PM IST

മുടി ഉപയോഗിച്ച് അമിനോ ആസിഡും വളവുമുണ്ടാക്കി വിപണനത്തിന് ഒരുങ്ങുകയാണ് സംസ്ഥാനം.വെട്ടിയ മുടിയുടെ വേസ്റ്റില്‍ നിന്നും അമിനോ ആസിഡും വളവുമുണ്ടാക്കാന്‍ സംസ്ഥാന പദ്ധതി. ഇത് വിജയിച്ചാല്‍, മുടിക്ക് ഇനി ‘പൊന്നുംവില’യാവും. മുടിയിലെ കെരാറ്റിന്‍ പ്രോട്ടീനെ രാസപ്രക്രിയയിലൂടെ അമിനോ ആസിഡ് ആക്കി മാറ്റുന്നതാണു പദ്ധതി. നിലവില്‍ ഇത്തരത്തില്‍ വിദേശത്തു നിന്നിവിടെ എത്തുന്ന വളങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ്.

ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയ്ക്കാണു പദ്ധതിയുടെ ഏകോപനം. അമിനോ ആസിഡും വളവുമാക്കി വില്‍ക്കുമ്പോള്‍ ലാഭം ലഭിക്കുമെന്നാണു പ്രതീക്ഷ.മീനുകള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള ആഹാരത്തില്‍ (പെറ്റ് ഫുഡ്) ഇവ ഉപയോഗിക്കാനാകും. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്പോള്‍ വളമായും അമിനോ ആസിഡ് ഉപയോഗപ്പെടുത്തും. സംസ്‌കരിച്ചുണ്ടാകുന്ന കരി വളമായും ഉപയോഗിക്കാം.മുടി സംസ്‌കരിക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്ലാന്റ് സ്ഥാപിക്കും.കുറ്റൂര്‍ പഞ്ചായത്തില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 16 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. പ്ലാന്റില്‍ ദിവസം 600 കിലോ മുടി സംസ്‌കരിക്കാം. പ്രവാസി മലയാളികളുടെ കൂട്ടായ്മയുമായി സഹകരിച്ചു കൊണ്ടാണ് 25 കോടി രൂപ വരുന്ന പദ്ധതി നടപ്പാക്കുന്നത്.

English Summary: Manure and pet foods from hairwaste
Published on: 08 August 2019, 04:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now