ആലപ്പുഴ: മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് മികവ് 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച (ജൂലൈ 29) വൈകിട്ട് മൂന്നിന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. 2022-23ല്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. വി.ആര്‍. രമേശ് എന്‍ഡോവ്മെന്റ് വിതരണം അഡ്വ.എ.എം.ആരിഫ് എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) എം.എസ്. ഇര്‍ഷാദ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത,
ജില്ലാ പഞ്ചായത്തംഗം ആര്‍.റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകന്‍, പഞ്ചായത്തംഗം ജാസ്മിന്‍ ബിജു, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ്. ബാബു, ടി.എസ്. രാജേഷ്, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗം പി.ഐ. ഹാരിസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജോസ്ന, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ബന്ധപ്പെട്ട വാർത്തകൾ: കൂട് മൽസ്യ കൃഷിയിൽ വിളവെടുത്ത ഫ്രഷ് മീൻ വാങ്ങാം
Alappuzha: Fisheries and Culture Minister Saji Cherian will inaugurate Matsyafed's Education Award for Excellence 2023 at the state level on Saturday (July 29) at 3 pm at Mary Immaculate High School Auditorium, Poonkaon. The award will be given to children of fishermen who have secured top marks in SSLC and Plus Two examinations in 2022-23.