മുംബൈ മാസ്ഗോൺ ഡോക് ഷിപ്ബിൽഡേഴ്സിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോൺ എക്സിക്യൂട്ടീവ് തസ്‌തികയിലാണ് നിയമനം നടത്തുന്നത്. ആകെ ഒഴിവ് 531 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.mazagondock.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. സ്കിൽഡ്, സെമി സ്കിൽഡ്, സ്പെഷൽ ഗ്രേഡ് ട്രേഡുകളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 21 വരെ അപേക്ഷകളയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങളും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും
- യൂട്ടിലിറ്റി ഹാൻഡ് – സെമി സ്‌കിൽഡ് ; 72 ഒഴിവുകൾ ; വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ട്രേഡിൽ എൻഎസി ജയം, ഒരു വർഷ പരിചയം.
- റിഗ്ഗർ ; 65 ഒഴിവുകൾ ; വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/08/2023)
- ഫിറ്റർ 51 ഒഴിവുകൾ ; വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
- ഇലക്ട്രിഷ്യൻ (46): വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
- ഫയർ ഫൈറ്റർ 39 ഒഴിവുകൾ ; വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം, ഫയർ ഫൈറ്റിങ്ങിൽ 6 മാസ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ്, ഒരു വർഷം പരിചയം.
- സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ (35): വിദ്യാഭ്യാസ യോഗ്യത: സ്ട്രക്ചറൽ ഫിറ്റർ/ ഫാബ്രിക്കേറ്റർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.
- പൈപ്പ് ഫിറ്റർ (28): വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ എൻഎസി ജയം.
ബന്ധപ്പെട്ട വാർത്തകൾ: എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 342 വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു; ശമ്പളം 36,000-1,10,000 രൂപ വരെ
- ജൂനിയർ ഡ്രാഫ്‌റ്റ്‌സ്‌മാൻ–മെക്കാനിക്കൽ (23): വിദ്യാഭ്യാസ യോഗ്യത: ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ) ട്രേഡിൽ എൻഎസി ജയം (എൻസിവിടി).
- കംപോസിറ്റ് വെൽഡർ (22): വെൽഡർ/ വെൽഡർ (ജി ആൻഡ് ഇ)/ ടിഐജി ആൻഡ് എംഐജി വെൽഡർ/ സ്ട്രക്ചറൽ വെൽഡർ/ വെൽഡർ (പൈപ്പ് ആൻഡ് പ്രഷർ വെസൽസ്)/ അഡ്വാൻസ് വെൽഡർ/ ഗ്യാസ് കട്ടർ ട്രേഡിൽ എൻഎസി ജയം, ഒരു വർഷം പരിചയം.യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സൈറ്റിൽ.
പ്രായപരിധി
വയസ്സ് 18നും 38നും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്.
ശമ്പളം
സ്പെഷൽ ഗ്രേഡ്: 21,000–83,180 രൂപ. സ്കിൽഡ് ഗ്രേഡ്: 17,000–64,360 രൂപ. സെമി സ്കിൽഡ് ഗ്രേഡ്: 13,200–49,910 രൂപ.
തിരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, പരിചയം, ട്രേഡ്/ സ്‌കിൽ ടെസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അടയ്ക്കാം. പട്ടികവിഭാഗ/ വിമുക്തഭട/ ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.