Updated on: 4 December, 2020 11:18 PM IST

തുടർച്ചയായി അലോപ്പതി മരുന്നുകൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും എന്ന കണ്ടെത്തൽ രോഗപ്രതിരോധത്തിനുപകരിക്കുന്ന ന്യൂട്രാസ്യൂട്ടിക്കൽ അല്ലെങ്കിൽ വെൽനെസ് ഉൽപന്നങ്ങളിലേക്ക് തിരിയാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്. ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാനുതകുന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെ വിപണി ഇപ്പോൾ ശക്തമാകുകയാണ്.ഈ ഉൽപന്നങ്ങളുടെയെല്ലാം നിരയിലേക്ക് കടൽപ്പായൽ ഔഷധങ്ങളുമായി കൊച്ചിയിലെ കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണസ്ഥാപനം (CMFRI) എത്തുകയാണ്.

പ്രമേഹം, സന്ധിവേദന, അമിതവണ്ണം എന്നിവയ്ക്കെതിരെ കടൽപ്പായൽ ഔഷധങ്ങൾ സിഎംഎഫ് ആർഐ മുമ്പേതന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്‌. രക്തസമ്മർദം തടയാനുള്ളതാണ് സിഎംഎഫ് ആർഐ യുടെ ഏറ്റവും പുതിയ ഉൽപന്നം .‘കടൽമീൻ ആന്റി ഹൈപ്പർടെൻസീവ് എക്സ്ട്രാക്റ്റ്’എന്നാണ് ഇതിൻ്റെ , പേര്.കടൽമീൻ എന്നത് സിഎംഎഫ്ആർഐ ഉൽപന്നങ്ങളുടെ ട്രേഡ് മാര്‍ക്കാണ്. സസ്യജന്യഘടകങ്ങൾ കൊണ്ടു തയാറാക്കിയ ഈ ഉല്‍പന്നം സസ്യാഹാരികൾക്കും കഴിക്കാം സിഎംഎഫ്ആർഐയിലെ മറൈൻ ബയോടെക്നോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. കാജൽ ചക്രവർത്തിയാണ് കടൽപ്പായൽ ഉൽപന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.

സാങ്കേതികവിദ്യ വികസിപ്പിച്ച് സംരംഭകർക്കു കൈമാറുന്നതാണ് സിഎംഎഫ് ആർഐയുടെ രീതി.രോഗപ്രതിരോധത്തിന് ഉപകരിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ കൊണ്ടു സമ്പുഷ്ടമാണ് കടൽപ്പായൽ.പല വിദേശരാജ്യങ്ങളിലും ചിലയിനം കടൽപ്പായലുകൾ ഭക്ഷ്യവസ്തുവാണ്.ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഉദാഹരണം. പലയിനം കടൽപ്പായലുകളുള്ളതിൽ പഠനത്തിലൂടെ തിരഞ്ഞെടുത്ത കപ്പാഫൈക്കസ് ഇനമാണ് പായൽക്കൃഷിക്കായി പ്രയോജനപ്പെടുത്തുന്നത്. കേരളത്തിന് അത്ര പരിചിതമല്ലെങ്കിലും തമിഴ്നാട്ടിൽ രാമേശ്വരത്തിനടുത്ത് മണ്ഡപം കടലോര മേഖലയിലുൾപ്പെടെ സിഎംഎഫ്ആർഐ മേൽനോട്ടത്തിൽ കർഷകർ കടൽപ്പായൽകൃഷി ചെയ്യുന്നുണ്ട്. ആഴമില്ലാത്ത തീരക്കടലാണ് പായൽ കൃഷിക്ക് കൂടുതൽ യോജ്യം എന്നത്  മത്സ്യമേഖലയ്ക്ക് അനുകൂല ഘടകമായി മാറുന്നു.

നാനൂറ് മില്ലി ഗ്രാം അളവിലുള്ള ക്യാപ്സൂൾ രൂപത്തിലാണ് ഉയർന്ന രക്തസമ്മർദം തടയാനുള്ള ഒൗഷധം വിപണിയിലെത്തിക്കുക. കടൽപ്പായലിന്റെ ഒൗഷധമേന്മയും അതിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളും കണ്ടെത്തിയതോടെ പായൽകൃഷിക്കും പുതുസംരംഭങ്ങൾക്കും സാധ്യതകൾ വർധിക്കുമെന്നാണു പ്രതീക്ഷ.

ഫോൺ: 0484 2394357 (CMFRI)

English Summary: Medicines from seaweed
Published on: 22 August 2019, 03:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now