രാജ്യത്തെ സമ്പന്നരായ കർഷകരെ ആദരിക്കുന്നതിനായി രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച പരിപാടിയായ MFOI ( മില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2023) സംഘടിപ്പിച്ചത് കൃഷി ജാഗരണും മഹീന്ദ്ര ട്രാക്ടേഴ്സുമാണ്.
മില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2023 രാജ്യവ്യാപകമായി അഭിനന്ദനം നേടിയതിനാപ്പം തന്നെ ഇപ്പോൾ അത് വിദേശത്തും അറിയപ്പെടുകയാണ്. റിച്ചസ്റ്റ് ഫാർമർ അവാർഡ് നേടിയ കർഷകർക്ക് ബ്രസീലിയൻ അംബാസഡർ കെന്നത്ത് ഫെലിക്സ് ഹജിൻസ്കി ഡാ നോബ്രെഗ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഏഴ് ദിവസത്തേക്ക് ബ്രസീൽ സന്ദർശിക്കാൻ ടിക്കറ്റ് നൽകി. അവിടെ അവർ ബ്രസീലിയൻ കൃഷി രീതികളെക്കുറിച്ച് പഠിപ്പിക്കുകയും കൃഷി ഉദ്യോഗസ്ഥരെയും കർഷകരെയും കാണുന്നതിനും സാധിക്കും.
ബ്രസീലിയൻ എംബസിയിലെ മിസ്റ്റർ കെന്നത്ത് ഫെലിക്‌സ് ഹസിൻസ്‌കിഡ നോബ്രെഗ, മൈക്കൽവാൻ എർക്കൽ നെതർലാൻഡ്സ് എംബസി അഗ്രിക്കൾച്ചർ കൌൺസിൽ എന്നിവരും പങ്കെടുത്തു.
പ്രതിവർഷം 25 കോടി വരുമാനം നേടിയ ഡോ. രാജാറാം ത്രിപാഠിയ്ക്കാണ് റിച്ചസ്റ്റ് ഫാർമർ ഓഫ് ഇന്ത്യ അവാർഡ് ലഭിച്ചത്. കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂർ താലൂക്കിലെ എ വി രത്നമ്മയ്ക്കാണ് വനിതാ വിഭാഗത്തിൽ നിന്നും റിച്ചസ്റ്റ് ഫാർമർ അവാർഡ് നേടിയത്.
മൂന്ന് ദിവസങ്ങളിലായി കൃഷി ജാഗരൺ മീഡിയ ഏജൻസി സംഘടിപ്പിച്ച മഹത്തായ പരിപാടിയായിരുന്നു മില്യണയർ ഫാർമർ ഓഫ് ഇന്ത്യ. 6 മുതൽ 8 വരെ ന്യൂഡൽഹിയിലെ ഐഎആർഐ പുസ ഫെയർ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.രാജ്യത്തെ ആയിരക്കണക്കിന് കർഷകർ ഇതിൽ പങ്കെടുത്തു.
ഗവർണർ ആചാര്യ ദേവവ്രത് ഉദ്ഘാടനം ചെയ്തു
മൂന്ന് ദിവസത്തെ അവാർഡ് പരിപാടി ഡിസംബർ 6 ബുധനാഴ്ച ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ഉദ്ഘാടനം ചെയ്തു.കർഷകരെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലെത്തിച്ചത് അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥി നിതിൻ ഗഡ്കരി
കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആദ്യ ദിവസത്തെ അവസാന സെഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. രാജ്യത്തിന്റെ വികസനത്തിൽ കർഷകർ എന്നും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു .കൂടാതെ, ഈ പരിപാടി ആരംഭിച്ചതിന് ഒപ്പം എഡിറ്റർ ഇൻ ചീഫ് എം സി ഡൊമിനിക്കിനും ഡയറക്ടർ ഷൈനി ഡൊമിനിക്കിനും അഭിനന്ദനങ്ങൾ അറിയിച്ചു.