രാജ്യത്തെ മികച്ച കർഷകർക്കുവേണ്ടി കൃഷി ജാഗരൺ സംഘടിപ്പിക്കുന്ന 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' മഹാരാഷ്ട്രയിലെ സതാരയിൽ മാർച്ച് 12ന് സംഘടിപ്പിക്കും. കർഷക സമൂഹത്തിന്റെ സമൃദ്ധി എന്ന ആശയത്തിലൂന്നി ധനുകയുമായി സഹകരിച്ച് കെവികെ ബോർഗണിലാണ് പരിപാടി നടക്കുക.
കൂടുതൽ വാർത്തകൾ: ആശ്വാസം! ഉജ്വല യോജന ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി 1 വർഷം കൂടി നീട്ടി
കർഷകരെ ശാക്തീകരിക്കുന്നതിലും നൂതന കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനും ചർച്ചകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, പരിശീലന ക്ലാസുകൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് സതാരയിൽ നടക്കുക. വിവിധ മേഖലകളിൽ നിന്നുള്ള കാർഷിക വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കും.
മഹീന്ദ്ര ട്രാക്ടേഴ്സിന്റെ ഏറ്റവും പുതിയ കാർഷിക ഉപകരണങ്ങളുടെ പ്രദർശനമാണ് പരിപാടിയുടെ പ്രധാന ആകർഷണം. കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും രൂപകൽപ്പന ചെയ്ത ട്രാക്ടറുകളുടെ പ്രത്യേകതകൾ കർഷകർക്ക് നേരിട്ടറിയാനുള്ള അവസരമാണിത്.
ഇതിനുപുറമെ, 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' വേദിയിൽ കഠിനപ്രയത്നത്തിലൂടെ കാർഷിക മേഖലയിൽ വിജയം നേടിയ നിരവധി കർഷകരെ ആദരിക്കും. കാർഷിക മേഖലയിലെ പുത്തൻ ട്രെൻഡും സാങ്കേതിക വിദ്യകളും കർഷകർക്ക് മനസിലാക്കാനുള്ള വേദിയാണിത്. എല്ലാ കർഷകരെയും കൃഷി ജാഗരൺ സ്വാഗതം ചെയ്യുന്നു.