Updated on: 12 March, 2024 5:10 PM IST
MFOI Samridh Kisan Utsav: Held at KVK, Hapur

ഉത്തർപ്രദേശിലെ കെവികെ-ബാബുഗഢിലെ ഹാപൂരിൽ ധനുക MFOI സമൃദ്ധ് കിസാൻ ഉത്സവ് സംഘടിപ്പിച്ചു. സ്വാഗത പ്രസംഗം അവതരിപ്പിച്ചത് പരീക്ഷിത് ത്യാഗിയാണ്. പുരോഗമന കർഷകനായ ശാന്തനു അത്രീഷി അയാളുടെ കാർഷിക രീതികളെക്കുറിച്ച് സംസാരിച്ചു.

കരിമ്പിലെ രോഗ കീട പരിപാലനം എന്ന വിഷയത്തിനെക്കുറിച്ച് ഡോ. ആഷിഷ് ത്യാഗി, മഹീന്ദ്ര ട്രാക്ടറിൻ്റെ പരിപാലനവും ഉപയോഗവും എന്നതിനെക്കുറിച്ചും, മില്ലറ്റ് കൃഷിയെക്കുറിച്ച് ഡോ.നീലം കുമാരിയും സംസാരിച്ചു. മാത്രമല്ല വിളപരിപാലനം, കെവികെയിലെ സേവനങ്ങൾ, ഹോർട്ടികൾച്ചറൽ വിളകൾ, എന്നിവയെക്കുറിച്ചും അതിഥികൾ സംസാരിച്ചു. പരിപാടിയിൽ തന്നെ MFOI കർഷകർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സംസ്ഥാനത്തുടനീളമുള്ള കർഷകരുടെ വരുമാനം ഭാരതത്തിനായി വർധിപ്പിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശിന് ചുറ്റുമുള്ള ഒമ്പത് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തുന്ന 'MFOI സമൃദ്ധ് കിസാൻ ഉത്സവ്' കർഷകർക്ക് വിലമതിക്കാനാകാത്ത ഉൾക്കാഴ്ചകളും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവും നൽകുന്നതിന് സഹായിക്കുന്നു.

ആധുനിക കാർഷിക രീതികൾ മുതൽ ഫലപ്രദമായ വിള പരിപാലന തന്ത്രങ്ങൾ വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിൽ കാർഷിക വിദഗ്ധർ അവരുടെ അറിവ് പങ്കിടും. ഇത് കർഷകർക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിന് സഹായിക്കുന്നു.

കാർഷിക രീതികളിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മഹീന്ദ്ര ട്രാക്ടറിൻ്റെ പ്രദർശനം പരിപാടിയുടെ ഹൈലൈറ്റ് ആയിരുന്നു. കർഷകർക്ക് ട്രാക്ടർ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിനും പ്രദർശനവും വിദഗ്ദ മാർഗ നിർദ്ദേശങ്ങളും വിദഗ്ദരുടെ കീഴിൽ കർഷകർക്ക് ലഭിച്ചു.

English Summary: MFOI Samridh Kisan Utsav: Held at KVK, Hapur
Published on: 12 March 2024, 05:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now