കൊല്ലം: മില്ലറ്റ് മിഷ്യൻ കേരളയുടെ നേതൃത്വത്തിൽ കേരളത്തിൽ, മുഴുവൻ ചെറുധാന്യങ്ങളുടെ പ്രചരണത്തിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൊല്ലം ജില്ലയിൽ പ്രവർത്തനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി മില്ലറ്റ് മിഷൻ കൊല്ലം ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 24, തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.30 മുതൽ ചിന്നക്കട ശങ്കർ നഗർ റിക്രിയേഷൻ ഹാളിൽ കൺവെൻഷൻ നടത്തപ്പെടും.
അമേരിക്ക, ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം യുഎൻ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മൾ എന്നോ മറന്നു പോയ ചെറിയ ധാന്യങ്ങളുടെ കൃഷിയും ഉപയോഗവും പ്രചരണവും ബോധവത്ക്കരണവും വളരെ അനിവാര്യമാണ്.ജീവിതശൈലി രോഗങ്ങൾ ഉൾപ്പെടെ പലവിധ ആരോഗ്യപ്രശ്നങ്ങളിൽ നിന്നും നമുക്ക് സൗഖ്യം നൽകാൻ ഈ ഇത്തിരിക്കുഞ്ഞൻ ധാന്യങ്ങൾക്ക് കഴിയുമെന്ന ഓർമ്മപ്പെടുത്തൽകൂടിയാണ് ഈ ജില്ലാ കൺവെൻഷൻ.
മില്ലറ്റ് മിഷൻ കേരള ജില്ലാ പ്രസിഡൻറ് ജി എസ് രാജീവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ ഹരീഷ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ജി പ്ലാസിഡ് (മില്ലറ്റ് മിഷൻ കേരള വൈസ് ചെയർമാൻ), ശ്രീമതി ബിന്ദു എസ് (മില്ലറ്റ് മിഷൻ കേരള ജില്ലാസെക്രട്ടറി), ശ്രീ.ഡോക്ടർ രഘുരാംദാസ് (ജോയിൻറ് ഡയറക്ടർ മിത്രനികേതൻ ടിവിഎം, മില്ലറ്റ് മിഷൻ കേരളസ്റ്റേറ്റ് കോർഡിനേറ്റർ),
ശ്രീമതി ഹണി ബെഞ്ചമിൻ മുൻസിപ്പൽ കൗൺസിലർ, സുനിൽ ജെ എസ് (പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ), ബിജു കുര്യൻ (ഡി ഐ സി ജനറൽ സെക്രട്ടറി), വിനോദ്‌കുമാർ (ഡെപ്യുട്ടി ഡയറക്ടർ ഫുഡ് &സ സേഫ്റ്റി), ഗോപകുമാർ (എൻഎസ്എസ് കോർഡിനേറ്റർ), സുനിൽ കെ ജെ (മില്ലറ്റ് മിഷൻ കേരള ട്രഷറർ), ആൽബർട്ട് സക്കറിയ (മില്ലറ്റ് മിഷൻ കേരള റിസോർഴ്സ് പേഴ്‌സൺ), ജോസ് എസ് എം (മില്ലറ്റ് മിഷൻ കേരള ജില്ലാ ജോ.സെക്രട്ടറി) തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംസാരിക്കും.