കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഇന്നലെ അവാർഡ് സെക്ഷനിൽ പങ്കെടുത്ത ശേഷം ഭാരത് കിസാൻ യാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തു. MFOI VVIF കിസാൻ ഭാരത് യാത്രയുടെ ഫ്ലാഗ് ഓഫ് ആണ് ഇന്നലെ നിർവഹിച്ചത്.
കർഷകർ തങ്ങളുടെ വിളയുടെ ശരിയായ വില ലഭിക്കുന്നതിന് ഏക്കറിന് ചെലവ് കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
MFOI VVIF കിസാൻ ഭാരത് യാത്ര 2023-24
MFOI കിസാൻ ഭാരത് യാത്ര 2023 ഡിസംബർ മുതൽ 2024 നവംബർ വരെ രാജ്യത്തുടനീളം സഞ്ചരിക്കാൻ ലക്ഷ്യമിടുന്നു, ഇത് ഒരു ലക്ഷത്തിലധികം കർഷകരിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടിയിട്ടാണ് ലക്ഷ്യം വെക്കുന്നത്. ഈ യാത്ര രാജ്യത്തുടനീളമുള്ള സംസഥാനങ്ങളിലേക്കും എത്തിച്ചേരും.
മില്യണയർ ഫാർമർ ഓഫ് ഇന്ത്യ 2023 മഹീന്ദ്ര ട്രാക്ടർ പദ്ധതിയുടെ ആദ്യ ദിനത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പരിപാടിയുടെ ഭാഗമായി. അദ്ദേഹം കർഷകർക്ക് നിരവധി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
നമ്മൾ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദിപ്പിക്കണമെന്നും വൈകിട്ട് നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. വളം, വിത്ത് ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകത വർദ്ധിച്ചു. നമ്മുടെ നാട്ടിലെ ഉൽപന്നങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉൽപ്പാദനം നടത്തണം എന്നും അദ്ദേഹം വ്യക്തമാക്കി.
MFOI
കൃഷി ജാഗരണും മഹീന്ദ്ര ട്രാക്ടേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ്. കൃഷിയിൽ നിന്നും നല്ല വരുമാനം ലഭിക്കുന്ന കർഷകർക്കാണ് അവാർഡ്സ് ലഭിക്കുന്നത്.