ഇനി ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മില്‍മ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും. സെപ്റ്റംബർ അഞ്ച് മുതല്‍ എറണാകുളത്ത് നടപ്പിലാകും. ഇടപ്പള്ളി, കളമശ്ശേരി, പാലാരിവട്ടം, വൈറ്റില, പള്ളുരുത്തി, തൃപ്പൂണിത്തുറ, കാക്കനാട്, പനമ്ബള്ളിനഗര്‍, തേവര എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. എഎം നീഡ്സ് എന്ന കമ്ബനിയുമായി ചേര്‍ന്ന് മില്‍മ നടപ്പാക്കുന്ന പദ്ധതി വഴി പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാകും. എഎം നീഡ്സ് ആന്‍ഡ്രോയിഡ് ആപ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണത്തേക്കോ, നിശ്ചിത ദിവസങ്ങളിലേക്ക് മാത്രമായോ പാലുല്‍പ്പന്നങ്ങള്‍ ബുക്ക് ചെയ്യാം.
നേരത്തെ ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ പിറ്റേന്ന് രാവിലെ 5നും 8നും ഇടയില്‍ വീട്ടിലെത്തും.ഇതേ പദ്ധതി രണ്ട് മാസം മുന്‍പ് തിരുവനന്തപുരത്ത് നടപ്പിലാക്കിയിരുന്നു.പദ്ധതി വിജയമായതോടെയാണ് എറണാകുളത്തും നടപ്പാക്കുന്നത്. അതേസമയം, പാലുല്‍പ്പന്നങ്ങള്‍ മൊബൈല്‍ ആപ് വഴി ബുക്ക് ചെയ്യുന്നതിന് അധിക ചിലവ് വരില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു