മിൽമയുടെ സ്ഥാപകനും ധവള വിപ്ലവത്തിന്റെ പിതാവുമായ ഡോ: വർഗീസ് കുര്യന് മരണാന്തര ബഹുമതിയായി ഭാരത രത്നം നൽകണമെന്ന് മിൽമയുടെ പ്രാദേശിക യൂണിയനുകളുടെ ചെയർമാൻ മാരുടെ യോഗം ആവശ്യപ്പെട്ടു. ഇത് ആവശ്യപ്പെട്ടുകൊണ്ട് ഒരു ലക്ഷത്തിൽ പരം ക്ഷീര കർഷകർ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. ഡോ. വർഗീസ് കുര്യന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മ ശദാബ്ദി ആഘോഷങ്ങൾ 26 നു ജന്മദേശമായ കോഴിക്കോട്ടു ആരംഭിക്കും. അന്ന് എല്ലാ ക്ഷീര സഹകരണ സംഘങ്ങളിലും അദ്ദേഹത്തിന്റെ ചിത്രം അനാച്ഛാദനം ചെയ്തു ദീപം തെളിയിക്കും.
മിൽമയുടെ ആസ്ഥാനത്തു അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമയും യൂണിയൻ ആസ്ഥാനങ്ങളിൽ അർധകായ പ്രതിമയും സ്ഥാപിക്കും. സംസ്ഥാന വെറ്ററിനറി സയൻസ് സർവകലാശാലയുടെ കീഴിലുള്ള ഡയറി സയൻസ് കോളേജിലെ മികച്ച വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും ഡോ. വർഗീസ് കുര്യൻ സ്മാരക അവാർഡുകൾ നൽകുമെന്നും മിൽമ ചെയർമാൻ പി എ ബാലൻ അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പശുവിന്‍ പാലിലെ കൊഴുപ്പു കൂട്ടാനുള്ള ചില പൊടിക്കൈക്കള്‍
#Milma #Cow #Livestock #Agriculture #Krishijagran