Updated on: 11 September, 2024 3:50 PM IST
കാർഷിക വാർത്തകൾ

1. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കർഷക ചന്തകളുടെയും സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെയും സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി.പ്രസാദ് നിർവഹിച്ചു. സെപ്റ്റംബർ 11 മുതൽ 14 വരെ സംസ്ഥാനത്തുടനീളം പ്രവർത്തനസജ്ജമാകുന്ന ഓണ സമൃദ്ധി 2024 കർഷക ചന്തകളുടെ ഉദ്‌ഘാടന ചടങ്ങാണ് തിരുവനന്തപുരം വികാസ് ഭവനിൽ നിർവഹിച്ചത്. ചടങ്ങിന് ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ചു. സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനച്ചടങ്ങിൽ അറിയിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ ചലിക്കുന്ന പച്ചക്കറിച്ചന്തകൾ സംസ്ഥാനവ്യാപകമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന വിൽപനശാല ആന്റണിരാജു എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള, മുതിർന്ന കർഷകൻ അബ്ദുൾ റഹീം, കർഷകത്തൊഴിലാളി നെൽസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2. ക്ഷീരകർഷകർക്ക് ഓണസമ്മാനവുമായി മിൽമ. സബ്സിഡിനിരക്കിൽ ക്ഷീരകർഷകർക്ക് മിൽമ കാലിത്തീറ്റയാണ് ഓണസമ്മാനമായി നൽകുന്നത്. ചാക്ക് ഒന്നിന് 100 രൂപ സബ്സിഡിനിരക്കിൽ 50 ദിവസത്തേക്കാണ് കാലിത്തീറ്റ നൽകുക. കല്പറ്റയിലെ മിൽമ ഡയറിയിൽ ചേർന്ന 51-ാമത് വാർഷിക ജനറൽബോഡി യോഗത്തിലാണ് തീരുമാനമായത്. പാലുത്പാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയും ഒട്ടേറെ പദ്ധതികളാണ് മിൽമ നടപ്പാക്കിവരുന്നതെന്നും ചെയർമാൻ കെ.എസ്. മണി പറഞ്ഞു. പാൽ, പാലുൽപ്പന്ന വിറ്റുവരവിൽ വർധന രേഖപ്പെടുത്തിയതായും മിൽമയുടെയും മേഖല യൂണിയനുകളുടെയും 2023 - 24 വർഷത്തെ വിറ്റുവരവിൽ 5.52 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയതെന്നുമുള്ള കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു.

3. ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയെ തുടർന്ന് കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോ മീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Milma fodder at subsidized rates as Onam gift to dairy farmers... more Agriculture News
Published on: 11 September 2024, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now