സംസ്ഥാനത്ത് പ്ലാസ്റ്റിക് കവറുകളുടെ സംസ്‌കരണത്തിന് സ്‌കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു. ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറും. മില്‍മ ഉടന്‍ വിദ്യാഭ്യാസവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് ചെയര്‍മാന്‍ പി.എ. ബാലന്‍ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
25 ലക്ഷം കവറുകളാണ് ദിവസം മില്‍മ പാല്‍ വഴി വീടുകളിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് കവര്‍ ശേഖരണം. വീടുകളില്‍നിന്ന് കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ചും കവര്‍ ശേഖരിക്കാന്‍ ക്ലീന്‍കേരള കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്‌കരണം നേരിടാന്‍ മാസം രണ്ടുകോടി രൂപയാണ് മില്‍മയ്ക്ക് ചെലവ്.