Updated on: 13 January, 2022 9:00 PM IST
Minimum wage ensured in Khadi sector: P Jayarajan

ആലപ്പുഴ: ഖാദി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. 

പി.എം.ഇ.ജി പദ്ധതിയുടെ പ്രചാരണത്തിനായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാര്‍ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖാദി ബോര്‍ഡ് : വ്യവസായം ചെയ്യാം. 5 ലക്ഷം രൂപ ധനസഹായം.

ഖാദി, കയര്‍, കശുവണ്ടി, ബീഡി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് നിലവിലെ സര്‍ക്കാര്‍ ഊര്‍ജ്ജിതമായി തുടര്‍ന്നുവരുന്നത്. ഖാദി മേഖലയിലെ പദ്ധതികള്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുകൂടി ഉപകരിക്കുന്നവയാണ്. ഖാദി വസ്ത്രങ്ങളുടെ പ്രചാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സഹകരണ സംഘങ്ങളും മികച്ച പിന്തുണയാണ് നല്‍കുന്നത് - അദ്ദേഹം പറഞ്ഞു.

ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാധ്യക്ഷ സൗമ്യാ രാജ് മുഖ്യാതിഥിയായിരുന്നു. ഖാദി ബോര്‍ഡ് അംഗം കെ.എം. ചന്ദ്രശര്‍മ്മ, സെക്രട്ടറി ഡോ. കെ.എ. രതീഷ്, നഗരസഭാ കൗണ്‍സിലര്‍ ബി. അജേഷ്, ലീഡ് ബാങ്ക് മാനേജര്‍ എ.എ. ജോണ്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ. രഞ്ജിത്ത്, റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഏബ്രഹാം ഏലിയാസ്, കയര്‍ ബോര്‍ഡ് എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഓഫീസര്‍ വി. സുധീര്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ കെ.വി. ഗിരീഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസര്‍ എം.ജി. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.

പി.എം.ഇ.ജി.പി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എസ്. രാജലക്ഷ്മി, കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പി. സഞ്ജീവ്, ജി. രാജശേഖരന്‍ നായര്‍ എന്നിവര്‍ സെമിനാറില്‍ ക്ലാസെടുത്തു.

English Summary: Minimum wage ensured in Khadi sector: P Jayarajan
Published on: 13 January 2022, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now