പൊതുവിതരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും, ജനകീയമാക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തി വരുന്നതെന്ന് ഭക്ഷ്യ, പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍, മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിന്റെ മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം മേള: ഹിറ്റ് വരുമാനം നേടി കുടുംബശ്രീ, 15.45 ലക്ഷം രൂപയുടെ കച്ചവടം
റേഷന്‍ കടകള്‍ ആധുനികവത്കരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. റേഷന്‍കട അടിസ്ഥാനത്തില്‍ വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപികരിക്കും.
റേഷന്‍ കടകള്‍ സംബന്ധിച്ചുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഈ കമ്മിറ്റികള്‍ വഴി സാധിക്കും. റേഷന്‍ കടകളില്‍ പരാതി പരിഹാര ബോക്സുകള്‍ സ്ഥാപിച്ചതു വഴി ആയിരക്കണക്കിനു പരാതികള്‍ ലഭിച്ചു. റേഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പൊതുവിതരണ സംവിധാനം ജനക്ഷേമകരമാക്കാനും ജനപ്രിയമാക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുന്നു.
അതുവഴി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട തലത്തിലേയ്ക്ക് വരുന്നതായി പൊതു ജനങ്ങളുീ അംഗീകരിച്ചുവരുന്നു. അനര്‍ഹരുടെ കയ്യില്‍ ഉണ്ടായിരുന്നു 173000 മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചെടുത്ത് അര്‍ഹരായ 154000 അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യും.
ഒരു ലക്ഷത്തിലധികം കാര്‍ഡുകളുടെ വിതരണം മെയ് 14 ന് നടക്കും. കേരളത്തിലെ എല്ലാ താലൂക്കു കളിലും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്യും. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സഹായങ്ങള്‍ അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
ഗ്രാമങ്ങളില്‍ റേഷന്‍ കടകള്‍ ആധുനികവത്ക്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. എടിഎം സൗകര്യങ്ങള്‍, അക്ഷയ സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് റേഷന്‍ കടകള്‍ വഴി ലഭ്യമാക്കാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അതിനായി കേരളത്തിലെ 1000 ഗ്രാമീണ റേഷന്‍ കടകള്‍ തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിക്കും. പൊതു വിതരണ മേഖലയുടെ പ്രവര്‍ത്തിക്കുന്നത് ഇനങ്ങളുടെ പൊതു താല്പര്യം മുന്‍ നിര്‍ത്തിയാണ്.
ഈ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഇന്ത്യയ്ക്ക് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളരിക്കുണ്ട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി സന്ദര്‍ശിച്ചു പരിശോധന നടത്തി.
ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷനായി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എം.രാജഗോപാല്‍ എംഎല്‍എ , പൊതു വിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ ഡോ. ഡി.സജിത്ത് ബാബു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ് , ബ്ലോക്ക് പഞ്ചായത്ത് പരപ്പവൈസ് പ്രസിഡന്റ് കെ. ഭൂപേഷ് , ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. ബിന്ദു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി,ബളാല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി. ആര്‍. വിനു, വി.കെ. ചന്ദ്രന്‍, എന്‍.പി ജോസഫ്, എ.സി.എ.ലത്തീഫ് ,കെ.എസ്.രമണി , ബിജു തുളിശ്ശേരി, പ്രിന്‍സ് ജോസഫ് ,ആന്റക്സ് പി. ജോസഫ് ,പി..നന്ദകുമാര്‍ ,ബേബി സ്‌കറിയ , കെ.എ. സാലു ,സജീവ് പുഴക്കര , ജോഷി ജോര്‍ജ് ,തോമസ് ചെറിയാന്‍, താഷ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ചെറുകിട ഭക്ഷ്യ ബിസിനസുകൾ നടത്തുന്നുണ്ടോ?
സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു താലൂക്ക് സപ്ലൈ ഓഫീസ്. മിനി സിവില്‍ സ്റ്റേഷന്റെ ഒന്നാമത്തെ നിലയില്‍ ഒരുക്കിയ പുതിയ ഓഫീസില്‍ പൊതുവായ ഓഫീസ് മുറിയും താലൂക്ക് സപ്ലൈ ഓഫീസറുടെ കാബിനുമടക്കമുള്ള സൗകര്യങ്ങളുമുണ്ട്.