Updated on: 15 January, 2022 11:06 AM IST

ജില്ലാതലത്തില്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍, മാതൃകഗ്രാമം പദ്ധതിയ്ക്ക് കീഴില്‍ പോത്തുവളര്‍ത്തല്‍, കറവയന്ത്രങ്ങളുടെ വിതരണം എന്നിവയ്ക്കായുള്ള ധനസഹായ വിതരണവും കര്‍ഷകര്‍ക്കുള്ള പ്രളയദുരിതാശ്വാസ തുക കൈമാറ്റവും ഇന്നലെ (ജനുവരി 14ന്) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.

ആടുവളർത്താം; ബാങ്കുകൾ കാർഷിക വായ്പ്പ തരും.നബാർഡിന്റെ നിർദേശം.

ആട് വളര്‍ത്തലിനായി 15 ലക്ഷം രൂപയുടെയും പോത്തുകുട്ടി വളര്‍ത്തലിനായി ആനക്കയം പഞ്ചായത്തിലെ 50 ഗുണഭോക്താക്കള്‍ക്ക് 10000 രൂപ വീതവും കറവയന്ത്രം വാങ്ങുന്നതിനായി 10 ക്ഷീരകര്‍ഷകര്‍ക്ക് 25000 രൂപ വീതവുമാണ് മൃഗസംരക്ഷണ വകുപ്പ് ധനസഹായം നല്‍കുന്നത്. ആട് വളര്‍ത്തല്‍ യൂണിറ്റിന് 280000 രൂപയാണ് ആകെ ചെലവ്. ഇതില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയാണ്.

പ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുകയും തൊഴുത്തും കൂടും തകരുകയും ചെയ്തതില്‍ 141150 രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍  മൃഗസംരക്ഷണ വകുപ്പ് കണക്കാക്കിയിരിക്കുന്നത്. ഈ തുകയും ജില്ലയിലെ കര്‍ഷകര്‍ക്ക് നൽകപ്പെട്ടു.  

25000 മുതൽ ഒരു ലക്ഷം വരെ ക്ഷീരകർഷകർക്ക് ധനസഹായം - ക്ഷീരസംഘങ്ങൾ വഴി അപേക്ഷിക്കാം

2019ലെ കന്നുകാലി സെന്‍സസ് പ്രകാരം ജില്ലയില്‍ കന്നുകാലികളുടെ എണ്ണത്തില്‍ 8.05 ശതമാനവും ആടുകളുടെ എണ്ണത്തില്‍ 27.37 ശതമാനവും കോഴി വര്‍ഗ്ഗങ്ങളില്‍ 87.33 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇതു മൃഗസംരക്ഷണ വകുപ്പിന്റെ കൂടി നേട്ടമാണ്.  

ജനുവരി 14ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍ കെ.പി.എ ശരീഫ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബി സുരേഷ്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. പി.യു അബ്ദുല്‍ അസീസ്, ആതവനാട് എല്‍.എം.ടി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷാജന്‍ ജേക്കബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.വി ഉമ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Minister J Chinchurani inaugurated the distribution of financial assistance to farmers
Published on: 15 January 2022, 10:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now