തൃശ്ശൂർ: ചാലക്കുടി മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും മൃഗസംരക്ഷണ സെമിനാറിന്റെയും ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നാളെ (ജൂലൈ ഒമ്പത്) ഉച്ചക്ക് 2.30 ന് നിർവഹിക്കും. വെറ്റിനറി ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബെന്നി ബെഹന്നാൻ എം പി മുഖ്യാതിഥിയാകും. സനീഷ് കുമാർ ജോസഫ് എം എൽ എ അധ്യക്ഷനാകും.
ക്ഷീര കർഷകരുടെ ഏറെ ആഗ്രഹമായിരുന്ന മൃഗാശുപത്രി കെട്ടിടം 93.2 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ "മൃഗ സംരക്ഷണ മേഖലയിലെ സംരംഭകത്വ സാധ്യതകൾ " എന്ന വിഷയത്തിൽ പടനകാട് കാർഷിക കോളേജിലെ അനിമൽ ഹസ്ബന്ററി വിഭാഗം അസി. പ്രൊഫസർ ഡോ. ടി ഗിഗിൻ സെമിനാർ അവതരിപ്പിക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഫ്രാൻസിസ് ബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തും. പൊതുമരാമത്ത് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ പി വി ബിജി റിപ്പോർട്ട് അവതരിപ്പിക്കും.
ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് ചെയർപേഴ്സൺ ആലിസ് ഷിബു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോർജ് തോമസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെർപേഴ്സൺ ജിജി ജോൺസൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപു ദിനേശ്, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ ആന്റണി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസി അനിൽ, ഡെപ്യൂട്ടി ഡയറക്ടർ എസ് എൽ ബി പി ഡോ. സുരേഷ് പി ഡി, ചാലക്കുടി ഡയറി എക്സ്റ്റൻഷൻ ഓഫീസർ സെബിൻ പി എഫ്, ക്ഷീര വ്യവസായ സംഘം പ്രസിഡന്റ് പ്രസൂൺ എം ബി, ചാലക്കുടി സീനിയർ വെറ്റിനറി സർജൻ മോളി ആന്റണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.