Updated on: 25 April, 2023 8:49 PM IST
അജാനൂരില്‍ ഫിഷര്‍മെന്‍ യൂട്ടിലിറ്റി സെന്റര്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു

കാസർകോഡ്: ​മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അജാനൂരില്‍ നിര്‍മിച്ച ഫിഷര്‍മെന്‍ യൂട്ടിലിറ്റി സെന്ററിന്റെ ഉദ്ഘാടനം മത്സ്യബന്ധന സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 94.90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഫിഷര്‍മെന്‍ യൂട്ടിലിറ്റി സെന്റര്‍ മത്സ്യബന്ധന മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകും.

മത്സ്യം ലേലം ചെയ്യുന്നതിനുള്ള സൗകര്യം, വല നെയ്യുന്നതിനുള്ള ഹാള്‍,  ഓഫീസ് മുറി,  അധികമായി വരുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ചില്‍ഡ് റൂം സംവിധാനം,  ചുറ്റുമതില്‍ പാര്‍ക്കിംഗ് ഏരിയ,  അപ്രോച്ച് റോഡ്  എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷൻ  പ്രതിനിധി പി. പി. അക്ഷയ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: 6,000 കോടി രൂപ നിക്ഷേപവുമായി പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന..കൂടുതൽ കൃഷി വാർത്തകൾ..

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.കൃഷ്ണന്‍ മാസ്റ്റര്‍,  ഷീബ ഉമ്മന്‍,  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാന്‍,  കെ.എസ്.സി.എ.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം കെന്നഡി, അജാനൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശോകന്‍ ഇട്ടമ്മല്‍, കെ.രവീന്ദ്രന്‍,  എ.ഇബ്രാഹിം ആവിക്കല്‍, ഹംസ, കെ.സതി,  ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ സ്വാഗതവും കാസര്‍കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

English Summary: Minister Saji Cherian inaugurated Fishermen's Utility Center at Ajanur
Published on: 25 April 2023, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now