മള്‍ട്ടി റൂട്ട് ജാതി തൈകളിലൂടെ ജാതി കൃഷിരംഗത്ത് വിപ്ലവമുണ്ടാക്കിയ ഗോപി ചെറുകുന്നേലിന്റെ ജാതിത്തൈനഴ്‌സറി കാണാന്‍ കൃഷിവകുപ്പു മന്ത്രി സുനില്‍കുമാര്‍ എത്തി.അദ്ദേഹം ഒരു മണിക്കൂറോളം ഗോപിയുടെ ജാതി ഫാമില്‍ ചെലവഴിച്ചതിനുശേഷമാണ് മടങ്ങിയത്. നാടന്‍ ജാതി മരങ്ങളും കാട്ട് ജാതി മരങ്ങളും ഗ്രാഫ്റ്റ് ചെയ്ത് ഒന്നാക്കി വളര്‍ത്തിയെടുത്ത ശേഷം മേല്‍ത്തരം അത്യുല്‍പാദനശേഷിയുളള മുകുളം ബഡ്ഡ് ചെയ്ത് ഉല്‍പാദിപ്പിച്ച് ജാതി കര്‍ഷകരില്‍ എത്തിക്കുന്ന ദൗത്യമാണ് ഗോപി ഏറ്റെടുത്തിരിക്കുന്നത്.
ജാതിമരം കാറ്റില്‍പെട്ട് കടപുഴകി വീഴുന്നതിന് പ്രതിവിധിയാണ് മള്‍ട്ടിറൂട്ട് തൈകള്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ഗോപി സ്വയം വികസിപ്പിച്ചെടുത്തതാണ് മള്‍ട്ടി റൂട്ട് എന്ന ആശയം. അഞ്ച് വര്‍ഷത്തെ പരിചരണത്തിനുശേഷം ആണ് തൈകള്‍ വില്പനയ്ക്കായി തയ്യാറാക്കുക. കൃഷിവകുപ്പിന്റെയോ, കാര്‍ഷികസര്‍വകലാശാലയുടെയോ മറ്റ് ഏജന്‍സികളുടെ സഹായമൊന്നുമില്ലാതെ ശാസ്ത്രീയമായി ഫാമും നഴ്‌സറിയും പരിപാലിക്കുന്ന ഗോപിയെ മന്ത്രി അഭിനന്ദിച്ചു.
ജാതി കൃഷിരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോപി നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്.
കേരളത്തിനകത്തു നിന്നും, പുറത്തു നിന്നും നിരവധി കര്‍ഷകരാണ് ഗോപിയുടെ മള്‍ട്ടിറൂട്ട് ജാതിത്തൈകള്‍ വാങ്ങുന്നതിനായി എത്തുന്നത്. അത്യുല്‍പാദനശേഷിയും വരള്‍ച്ചയെയും രോഗകീടങ്ങളെയും പ്രതിരോധിക്കാനുളള കരുത്തും മള്‍ട്ടിറൂട്ടിന്റെ പ്രത്യേകതകളാണ്. നേന്ത്രവാഴ കൃഷിയില്‍ ക്വിന്റല്‍ വാഴക്കുല ഉല്‍പാദിപ്പിച്ചാണ് ഗോപി കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായത്.സര്‍ക്കാര്‍ സ്ഥലത്തില്‍ എല്ലാവിധ സഹായങ്ങളും മന്ത്രി ഉറപ്പുനല്‍കിയെന്ന് ഗോപി പറഞ്ഞു.