Updated on: 8 April, 2024 9:29 PM IST
Ministry of Agricultural, Farmers Welfare Recruitment 2024: Apply for Agricultural Engineer post

കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിലെ അഗ്രികൾച്ചറൽ എഞ്ചിനീയർ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  ഒരു ഒഴിവാണുള്ളത്. ഫാം മെഷിനറി ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് 'ബി' ഗസറ്റഡ് തലത്തിൽ ഹ്രസ്വകാല കരാർ ഉൾപ്പെടെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം.  യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് agriwelfare.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അപേക്ഷകൾ അയക്കാവുന്നതാണ്.

അവസാന തിയതി

കൃഷി, കർഷക ക്ഷേമ മന്ത്രാലയ റിക്രൂട്ട്‌മെൻ്റ് 2024-നുള്ള അപേക്ഷകൾ 2024 ഏപ്രിൽ 1 മുതൽ സ്വീകരിച്ചു തുടങ്ങി.  അപേക്ഷിക്കാനുള്ള സമയപരിധി 2024 മെയ് 30-ന് അവസാനിക്കും.

പ്രതിമാസ ശമ്പളം

രൂപ. 44,900 - 1,42,400/-

യോഗ്യത

യോഗ്യരായ ഉദ്യോഗാർത്ഥികൾ സാമ്യമുള്ള തസ്തികകൾ വഹിക്കുകയോ അല്ലെങ്കിൽ പേ മാട്രിക്സിലെ ലെവൽ-6 (35400-112400 രൂപ) ഗ്രേഡിൽ അഞ്ച് വർഷത്തെ സേവനമുള്ളവരോ ആയിരിക്കണം. കൂടാതെ, അപേക്ഷകർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിലോ മെക്കാനിക്കൽ എഞ്ചിനീയറിംഗിലോ ബിരുദവും ബന്ധപ്പെട്ട സർക്കാർ അല്ലെങ്കിൽ അക്കാദമിക് സ്ഥാപനങ്ങളിൽ നിന്ന് കാർഷിക യന്ത്രങ്ങളുടെ പരിശോധനയിലും വിലയിരുത്തലിലും രണ്ട് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി 2024

ഹ്രസ്വകാല കരാർ ഉൾപ്പെടെ ഡെപ്യൂട്ടേഷൻ വഴി നിയമിക്കുന്നതിനുള്ള പരമാവധി പ്രായപരിധി, അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി പ്രകാരം 56 വയസ്സായി സജ്ജീകരിച്ചിരിക്കുന്നു.

English Summary: Ministry of Agri, Farmers Welfare Recruitment 2024: Apply for Agricultural Engineer post
Published on: 08 April 2024, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now