തിരുവനന്തപുരം: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ (LIC) ഏജന്റുമാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ക്ഷേമ നടപടികൾക്ക് ധനമന്ത്രാലയം ഇന്ന് അംഗീകാരം നൽകി. 2017ലെ LIC (Agents) ചട്ടങ്ങളിലെ ഭേദഗതികൾ, ഗ്രാറ്റുവിറ്റി പരിധി വർദ്ധിപ്പിക്കൽ, കുടുംബ പെൻഷന്റെ ഏകീകൃത നിരക്ക് എന്നിവയുമായി ബന്ധപ്പെട്ടവയാണ് ക്ഷേമ നടപടികൾ.
(LIC) ഏജന്റുമാർക്കും ജീവനക്കാർക്കും വേണ്ടി ഇനിപ്പറയുന്ന ക്ഷേമ നടപടികൾ അംഗീകരിച്ചു:
LIC ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തും. ഇത് LIC ഏജന്റുമാരുടെ പ്രവർത്തനത്തിലും ആനുകൂല്യങ്ങളിലും ഗണ്യമായ പുരോഗതി സാധ്യമാക്കും.
പുനർനിയമിതരായ ഏജന്റുമാർക്കും പുതുക്കൽ കമ്മീഷന് അർഹതയുണ്ടായിരിക്കും. അതുവഴി അവരുടെ സാമ്പത്തിക സ്ഥിരത വർദ്ധിക്കുന്നു. നിലവിൽ, പഴയ ഏജൻസിക്ക് കീഴിൽ പൂർത്തിയാക്കിയ ഒരു ഇടപാടിന്റെ പുതുക്കൽ കമ്മീഷന് LIC ഏജന്റുമാർക്ക് അർഹതയില്ല.
ഏജന്റുമാർക്കുള്ള ടേം ഇൻഷുറൻസ് പരിരക്ഷ നിലവിലുള്ള 3,000-10,000 രൂപയിൽ നിന്ന് 25,000-1,50,000 രൂപയായി വിപുലീകരിച്ചു. ടേം ഇൻഷുറൻസിലെ ഈ വർദ്ധന മരണമടഞ്ഞ ഏജന്റുമാരുടെ കുടുംബങ്ങൾക്ക് ഗണ്യമായി പ്രയോജനം ചെയ്യും. അവർക്ക് കൂടുതൽ ക്ഷേമ ആനുകൂല്യങ്ങളും ലഭിക്കും.
LIC ജീവനക്കാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി @30% ഏകീകൃത നിരക്കിൽ കുടുംബ പെൻഷൻ.
ഇന്ത്യയിൽ LIC യുടെ വളർച്ചയിലും ഇൻഷുറൻസ് വ്യാപനത്തിലും നിർണായക പങ്ക് വഹിക്കുന്ന 13 ലക്ഷത്തിലധികം ഏജന്റുമാർക്കും ഒരു ലക്ഷത്തിലധികം സ്ഥിരം ജീവനക്കാർക്കും ക്ഷേമ നടപടികളുടെ പ്രയോജനം ലഭിക്കും.