രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിച്ചു. IMDയുടെ പ്രവചനമനുസരിച്ച്, ജൂലൈ 4 ന് കേരളം, ദക്ഷിണ കർണാടക, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ കനത്ത മഴ കാരണം, രണ്ട് ജില്ലകളിൽ റെഡ് അലർട്ടും 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രധാന ജില്ലകളായ കണ്ണൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹിയിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായി കാണപെടുന്നതിനാൽ, നേരിയ മഴയോട് കൂടിയ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. രാജ്യതലസ്ഥാനത്തെ കൂടിയ താപനില 38 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനിലയും 28 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മംഗളൂരു, മുൽക്കി, ഉള്ളാൽ, മൂഡ്ബിദ്രി, ബണ്ട്വാൾ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ അതോറിറ്റി അവധി പ്രഖ്യാപിച്ചു.
ഒഡീഷയിൽ ജൂലൈ 3 മുതൽ 7 വരെ 18 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. IMDയുടെ പ്രവചനമനുസരിച്ച്, ഒഡീഷയിലെ ചില ജില്ലകളിൽ ചിലയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ, ഇടിയോട് കൂടിയതോ ആയ മഴയോ ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത നാല് ദിവസങ്ങളിൽ ദക്ഷിണേന്ത്യൻ മേഖലയിൽ ഒറ്റപ്പെട്ടതോ കനത്തതോ ആയ മഴ തുടരാൻ സാധ്യതയുണ്ട്. ജൂലൈ 3 മുതൽ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ 4 ന് തീരദേശ, തെക്കൻ കർണാടകത്തിലും മഴ പെയ്യാൻ സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തീ വിലയിൽ മുളകും തക്കാളിയും; മുളക് കിലോയ്ക്ക് 400 രൂപ
Pic Courtesy: Pexels.com