Updated on: 29 July, 2023 4:45 PM IST
Monsoon promotes India's paddy sowing says Union Agriculture ministry

രാജ്യത്തെ കർഷകർ ഇതുവരെ 23.7 ദശലക്ഷം ഹെക്ടറിൽ നെല്ല് നട്ടുപിടിപ്പിച്ചിട്ടുണ്ട്, കാർഷിക മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വർഷാവർഷം നെല്ല് വിതയ്ക്കൽ 1.71% മായി വർധിച്ചു. ജൂലൈ മാസത്തിൽ പെയ്‌ത നിർണായകമായ മൺസൂൺ രാജ്യത്തെ നെൽകൃഷിയെ പുനരുജ്ജീവിപ്പിക്കുകയും, നെല്ല് വിതയ്ക്കൽ വേഗത്തിലാക്കാൻ കർഷകരെ സഹായിക്കുകയും ചെയ്തുവെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉൽപ്പാദക രാജ്യമായ ഇന്ത്യയിൽ ഉയർന്ന നെൽകൃഷി, പ്രധാന വിളയുടെ കുറഞ്ഞ ഉൽപാദനത്തെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.  ഈ മാസത്തിന്റെ തുടക്കത്തിൽ, ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നത് നിർത്താൻ ഉത്തരവിട്ടിരുന്നു, ഇത് ലോകത്തിലെ ഏറ്റവും വലിയ ധാന്യങ്ങൾ കയറ്റുമതി ചെയുന്ന രാജ്യത്തിന്റെ കയറ്റുമതി ഏകദേശം പകുതിയായി കുറയ്ക്കുന്നതിന് കാരണമാവുന്നു. രാജ്യത്തെ കർഷകർ സാധാരണയായി നെല്ല്, പരുത്തി, സോയാബീൻ, കരിമ്പ്, നിലക്കടല എന്നിവ മറ്റ് വിളകൾക്കിടയിൽ നടാൻ തുടങ്ങിയിരുന്നു. 

ജൂൺ 1 മുതൽ ലഭിച്ച മൺസൂൺ മഴ ഇന്ത്യയുടെ കാർഷിക രംഗത്ത് വളരെയധികം മാറ്റങ്ങൾ സൃഷ്ടിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നെല്ല് വിതയ്ക്കൽ സാധാരണയായി ജൂലൈ മാസം മുതൽ ആഗസ്ത് ആദ്യം വരെ നീണ്ടുനിൽക്കും. ഇന്ത്യയിലെ പകുതിയോളം കൃഷിയിടങ്ങളിലും ജലസേചനം ഇല്ലാത്തതിനാൽ വേനൽമഴ വളരെ നിർണായകമാണ്. എൽ നിനോ കാലാവസ്ഥാ മാതൃക രാജ്യത്ത് ഉയർന്നുവരാൻ സാധ്യതയുണ്ടെങ്കിലും ജൂലൈയിൽ ശരാശരി മഴ പെയ്യുമെന്ന് ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. 

നാല് മാസം നീണ്ടുനിൽക്കുന്ന മൺസൂൺ സീസണിൽ ഭൂരിഭാഗം മഴയും ലഭിക്കുന്നതിനാൽ ജൂലൈയിലെ മഴ വളരെ അധികം നിർണായകമാണ്. ഈ വർഷം, മഴയുടെ കാലതാമസവും ചില തെക്കൻ, കിഴക്കൻ, മധ്യ സംസ്ഥാനങ്ങളിലെ മഴയുടെ കുറവും ഏകദേശം ഒരാഴ്ച മുമ്പ് മൺസൂൺ രാജ്യം മുഴുവൻ വ്യാപിച്ചപ്പോഴും വേനൽക്കാല വിളകളുടെ നടീൽ വൈകാൻ കാരണമായി.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ മഴക്കോൾ; താപനില ഇനിയും കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

Pic Courtesy: Pexels.com

English Summary: Monsoon promotes India's paddy sowing says Union Agriculture ministry
Published on: 29 July 2023, 04:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now