Updated on: 19 June, 2023 3:22 PM IST
Monsoon will get strengthen in the upcoming days

തെക്കുപടിഞ്ഞാറൻ മൺസൂൺ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ എന്നി സംസ്ഥാനങ്ങളിലേക്ക് മുന്നേറുമെന്നും, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തെക്കൻ ഉപദ്വീപിന്റെ ചില ഭാഗങ്ങളിൽ ശക്തി പ്രാപിക്കുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നത് ഒരാഴ്ച വൈകിയിരുന്നു. ഇത് കേരളത്തിന്റെ പടിഞ്ഞാറൻ തീരം, അതോടൊപ്പം തെക്കൻ ഉപദ്വീപ്, കിഴക്കൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ മൺസൂൺ വൈകിയാണ് എത്തിയത്. 

ബിപാർജോയ് ചുഴലിക്കാറ്റിന്റെ ആഘാതമാണ് ഈ കാലതാമസത്തിന് കാരണമെന്നും വിദഗ്ദ്ധർ അറിയിച്ചു. ഇപ്പോൾ, അത് ദുർബലമായ ഒരു ന്യൂനമർദമായി മാറി രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയാണ് രാജസ്ഥാനിൽ ലഭിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റ് ദുർബലമാകുമ്പോൾ, കാലാവസ്ഥാ പ്രതിഭാസം രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് കാരണമാവുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു.

കിഴക്കൻ രാജസ്ഥാനിലും വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിലും ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നേരിയതോ മിതമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിദഗ്ദ്ധർ വ്യക്തമാക്കി. കിഴക്കൻ രാജസ്ഥാനിലും വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിന്റെ സമീപ പ്രദേശങ്ങളിലും ഇന്ന് മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. 

കൃഷിയിടങ്ങളിലെ അധികജലം ഒഴുക്കിവിടാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങളോട് കാലാവസ്ഥ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർട്ടികൾച്ചറൽ വിളകൾക്കും പച്ചക്കറികൾ ശേഖരിക്കുന്നതിനും മെക്കാനിക്കൽ പിന്തുണയും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. മൺസൂൺ മഴയുടെ 16 മുതൽ 17% വരുന്ന മഴ ആരംഭിച്ചതിന് ശേഷം കർഷകർ ഖാരിഫ് വിളകൾ വിതയ്ക്കുന്നതിനാൽ ജൂൺ കാർഷിക മേഖലയ്ക്ക് വളരെ നിർണായകമായ ഒരു മാസമാണ്. ഓരോ പ്രദേശത്തിനനുസരിച്ച് ജൂൺ, ജൂലൈ മാസങ്ങളിലാണ് ഖാരിഫ് വിളകൾ വിതയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: പുതിയ ലോഗോ തയാറാക്കുന്നവർക്ക് 11,000 രൂപ സമ്മാനമായി ലഭിക്കും

Pic Courtesy: Pexels.com

English Summary: Monsoon Will get strengthen in the upcoming days
Published on: 19 June 2023, 02:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now