Updated on: 5 May, 2025 5:03 PM IST
കാർഷിക വാർത്തകൾ

1. കാര്‍ഷിക വികസന കർഷക ക്ഷേമ വകുപ്പ് കേരള സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം ആത്മ മുഖേന സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ സഹായത്തോടെ കര്‍ഷക ഉത്പാദക സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞ കര്‍ഷക ഉത്പാദക സംഘങ്ങള്‍, മുന്‍കാലങ്ങളില്‍ ഇതേ ഘടകത്തില്‍ സാമ്പത്തിക സഹായം ലഭിക്കാത്ത കമ്പനികള്‍, രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രൊജക്ട് ചെലവിന്റെ 80 ശതമാനം സഹായം അനുവദിക്കും. അവസാന തീയതി മെയ് 10. കൂടുതൽ വിവരങ്ങൾക്ക് 04734 296180. എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

2. കാർഷികവൃത്തിയെകുറിച്ചുള്ള ഓർമപ്പെടുത്തലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇ.ഇ.സി മാർക്കറ്റിൽ നടക്കുന്ന മൂവാറ്റുപുഴ കാർഷികോത്സവം 2025 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിന് മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ്, ജില്ലാ ഭരണകൂടം, ഡി.റ്റി. പി.സി, കുടുംബശ്രീ, മൂവാറ്റുപുഴ നഗരസഭ, ഗ്രാമപഞ്ചായത്തുകൾ എന്നിവരുടെ സഹകരണത്തോടെയാണ് കാർഷിക വ്യാപാര വിപണനമേള മൂവാറ്റുപുഴ കാർഷികോത്സവം - 2025 ഒരുക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന മേളയോട് അനുബന്ധിച്ച് ഊട്ടി മോഡൽ പുഷ്പമേള, കൃത്രിമ വനം, അക്വേറിയം ടണൽ റൈഡ്, കാർഷിക പ്രദർശനം, വ്യാപാര വിപണന മേള, നഴ്സറി സസ്യപ്രദർശനവും വിൽപനയും, കാർഷിക മത്സരങ്ങൾ, കാർഷിക സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും സംഘടിപ്പിക്കും.

3. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാപ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് 14 ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം, വിവിധ ജില്ലകളിൽ പകൽ താപനില ഉയരാൻ സാധ്യത. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില 39°C വരെയും തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ 38°C വരെയും മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Moovattupuzha Karshikothsavam 2025 inaugrated by Revenue Minister K Rajan
Published on: 05 May 2025, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now