ഉത്തരേന്ത്യ കൊടുംതണുപ്പിന്റെ പിടിയിലമർന്നതിനാൽ, പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും ചില ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താപനിലയിലും ഗണ്യമായ കുറവുണ്ടായി. പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ ശൈത്യം പൂർണമായും പിടിമുറുക്കി, സംസ്ഥാനത്തെ പത്തിലധികം ജില്ലകളിൽ ഷിംലയേക്കാൾ താഴ്ന്ന താപനില രേഖപ്പെടുത്തി.
തണുത്ത കാലാവസ്ഥയിൽ നൂറിലധികം ആളുകൾ മരണത്തിന് കീഴടങ്ങി, റോഡുകളിൽ ദൂരക്കാഴ്ച കുറവായതിനാൽ നിരവധി പേർക്ക് റോഡപകടങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പഞ്ചാബിലെ താപനില 8 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു. ചണ്ഡീഗഡ് ഉൾപ്പെടെ പഞ്ചാബിലെയും ഹരിയാനയിലെയും പത്തിലധികം ജില്ലകളിൽ ഷിംലയേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തി.
ചണ്ഡീഗഡ് ഉൾപ്പെടെയുള്ള പഞ്ചാബിലെയും ഹരിയാനയിലെയും പത്തിലധികം ജില്ലകളിൽ ഷിംലയേക്കാൾ കുറഞ്ഞ താപനില രേഖപ്പെടുത്തി. പഞ്ചാബിന്റെ പല ഭാഗങ്ങളിലും രാവിലെ മൂടൽമഞ്ഞും കനത്ത മഞ്ഞു വീഴ്ചയും അനുഭവപെട്ടു. പിന്നീട് തെളിഞ്ഞ ആകാശം ഉണ്ടാകുമെന്ന് ഐഎംഡി(IMD) പ്രവചിച്ചിട്ടുണ്ട്. ഹിമാചലിൽ മഞ്ഞുവീഴ്ച ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് IMD പ്രവചിച്ചു, ഏറ്റവും പുതിയ പ്രവചനമനുസരിച്ച് ഡിസംബർ 25നോ, ഡിസംബർ 26നോ ഹിമാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട് എന്ന് IMD അറിയിച്ചു.
സംസ്ഥാനത്ത് കനത്ത തണുപ്പ് തുടരാനാണ് സാധ്യത. ബുധനാഴ്ച ഷിംലയിലെ കുറഞ്ഞ താപനില 4.2 ഡിഗ്രി സെൽഷ്യസും, കൂടിയ താപനില 14.7 ഡിഗ്രി സെൽഷ്യസും ആയിരുന്നു. മണാലിയിൽ ഇന്നലെ രാത്രി കുറഞ്ഞ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസായിരുന്നു, കൂടിയ താപനില 12 ഡിഗ്രി സെൽഷ്യസായിരുന്നു. ഡിസംബർ 25ന് നേരിയ തോതിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണാലിയിൽ ഡിസംബർ 28 വരെ മഞ്ഞുവീഴ്ച തുടരാനാണ് സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ശില്‍പശാല നടത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്