ചീസിൻ്റെ ഗുണങ്ങളെപ്പറ്റി നാം ഏറെ കേട്ടിട്ടുണ്ട്.വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട് ചീസിൽ. ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ് എന്ന ഖ്യാതി സെര്‍ബിയയിലെ കഴുതകളുടെ പാലില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന 'സ്പെഷ്യല്‍ ചീസി'നാണ്. ബല്‍ക്കണ്‍ എന്ന പ്രത്യേകതരം കഴുതകളുടെ പാലില്‍ നിന്ന് ഉണ്ടാക്കുന്ന ഈ ചീസ് രുചിയില്‍ മുമ്പനാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്.കിലോയ്ക്ക് ഏകദേശം 78,000 രൂപയാണ് ഇതിന്റെ വില.യന്ത്രവത്ക്കരണം വ്യാപകമായപ്പോള്‍ കൃഷിയിടങ്ങളില്‍ കഴുതകളുടെ ആവശ്യം കുറവായി വന്നു. ഇക്കാലയളവില്‍ താരതമ്യേന പ്രാധാന്യം കുറഞ്ഞുവന്ന കഴുതകളുടെ വംശം സംരക്ഷിക്കാനായാണ് അവയുടെ പാല്‍ ഉപയോഗിച്ച് ചീസ് നിര്‍മ്മിച്ച് തുടങ്ങിയത്.
മുലപ്പാല്‍ പോലെ തന്നെ ഔഷധദായകമാണ് ഈ കഴുതകളുടെയും പാല്‍. ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്ക് പ്രതിവിധിയായും ബല്‍ക്കണ്‍ കഴുതകളുടെ പാല്‍ ഉപയോഗിക്കാം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പശുവിന്‍ പാല്‍ ഇഷ്ടപ്പെടാത്തവര്‍ക്ക്, പകരമായി ഇത് കുടിക്കാം എന്ന നിര്‍ദ്ദേശം യു എന്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ പാലിന്‍റെ ഔഷധഗുണങ്ങളെ കുറിച്ച് ശാസ്ത്രീയമായി ഇതുവരെ തെളിയിച്ചിട്ടില്ല.
English Summary: most expensive cheese in the world
Published on: 03 July 2019, 04:08 IST