Updated on: 12 February, 2025 5:24 PM IST
കാർഷിക വാർത്തകൾ

1. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷി ഭവൻ ഉദ്‌ഘാടനം ചെയ്തു. കരകുളം പഞ്ചായത്തിൽ തുടക്കം കുറിച്ച സ്മാർട്ട് കൃഷി ഭവൻ കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്‌ഘാടനകർമം നിർവഹിച്ചു. സംസ്ഥാനത്ത് ആദ്യമായി കൃഷിഭവൻ എന്ന സംവിധാനത്തിനു തുടക്കം കുറിച്ച കരകുളം പഞ്ചായത്തിൽത്തന്നെ ജില്ലയിലെ ആദ്യ സ്മാർട്ട് കൃഷിഭവനും യാഥാർഥ്യമായി എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. കരകുളം സ്മാർട്ട് കൃഷിഭവൻ അങ്കണത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. കർഷകരായ എൻ. സദാശിവൻ നായർ, റാണി ഡേവിഡ്‌സൺ, എ രാമചന്ദ്രൻ നായർ എന്നിവർക്ക് കർഷകർക്കുള്ള ഐ.ഡി. കാർഡുകളും വിതരണം ചെയ്തു. കൃഷിഭവനുകളെ നവീനവൽക്കരിക്കുന്നതിനും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സേവനങ്ങൾ കൃത്യതയോടും സമയബന്ധിതമായും കർഷകരിലേക്ക് എത്തിക്കുന്നതിനുമായി രൂപീകരിച്ച പദ്ധതിയാണ് സ്മാർട്ട് കൃഷിഭവൻ.

2. കേരള കാർഷികസർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ തൃശൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ‘കൂൺ കൃഷി ’ എന്ന വിഷയത്തിൽ ഫെബ്രുവരി 14 ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 300 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 9400483754 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

3.സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലാ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഉയർന്ന ചൂട്: സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണറും ഉത്തരവിറക്കി. മേയ് പത്ത് വരെ, ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് തൊഴിലാളികൾക്ക് വിശ്രമ സമയം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

English Summary: Mushroom farming: One-day training programme, Smart Krishi Bhavan launched... more Agriculture News
Published on: 12 February 2025, 05:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now