സംസ്ഥാനത്തെ കാർഷിക അനുബന്ധ മേഖലയ്ക്കായിഅടുത്ത സാമ്പത്തികവർഷം 73,583 കോടിരൂപ നബാർഡ് നീക്കിവെച്ചു.സംസ്ഥാനത്ത് 2020–-21ൽ മുൻഗണനാ മേഖലകളിൽ 1,52,923.68 കോടി രൂപ വായ്‌പ നൽകാനാകുമെന്ന് നബാർഡ്. മുൻവർഷത്തേക്കാൾ 4.63 ശതമാനം അധികമാണിത്. നബാർഡ് സംഘടിപ്പിച്ച സംസ്ഥാന വായ്പാ സെമിനാറിൽ പുറത്തിറക്കിയ കേരള ഫോക്കസ് പേപ്പറിലാണ് ഇക്കാര്യം വ്യക്തമാക്കിയ ത്.4.5 ശതമാനം പലിശനിരക്കിൽ കാർഷികമേഖലയ്ക്ക് നബാർഡ് വായ്പ അനുവദിക്കും. ഇതു പ്രധാനമായും സഹകരണ ബാങ്കുകളിലൂടെ വിതരണംചെയ്യും.കാർഷിക മേഖലയിലെ മൊത്തം വായ്പയുടെ 13 ശതമാനമാണ് സഹകരണമേഖലയുടെ പങ്ക്.
ജലവിഭവ മേഖലയിലെ വായ്പാ സാധ്യത 1,411.22 കോടിയാണ്. പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾച്ചർ മേഖലയിൽ 6,148.27 കോടിയും മൃഗസംരക്ഷണമേഖലയിൽ 4921.25 കോടി രൂപയും ഫിഷറീസ് മേഖലയിൽ 756.36 കോടി രൂപയും. 28 ശതമാനം തുക സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്‌എംഇ) നൽകാനാകും. ഈ രംഗത്തെ സംസ്ഥാനത്തിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് കൂടുതൽ തുക നൽകുന്നത്.