Updated on: 25 April, 2023 2:14 PM IST
As states develops country also develops says Narendra Modi

കൊച്ചി വാട്ടർ മെട്രോ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികൾ ചൊവ്വാഴ്ച രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാനങ്ങൾ വികസിക്കുമ്പോൾ രാജ്യം അതിവേഗം വികസിക്കുമെന്ന് കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും, സംസ്ഥാനങ്ങൾ അതിവേഗം വികസിക്കുകയാണെങ്കിൽ, അത് രാജ്യത്തിന്റെ വികസനത്തിന് സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളം വികസിക്കുമ്പോൾ ഇന്ത്യ അതിവേഗം വികസിക്കുമെന്നും, സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സംസ്ഥാനത്തെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന തലസ്ഥാനത്തെ കാസർഗോഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ സർവീസ്.
സ്റ്റേഡിയത്തിലെ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, കേരളത്തിന്റെ തനതായ കസവു മുണ്ട്, ഷാൾ, കുർത്ത എന്നിവ അണിഞ്ഞു, പരമ്പരാഗത കേരള വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി എത്തിച്ചേർന്നത്.

ഇന്ത്യയെ ആഗോളതലത്തിൽ 'വികസനത്തിന്റെ വൈബ്രന്റ് സ്പോട്ട്' ആയി വിവിധ രാജ്യങ്ങൾ കാണുന്നുവെന്നും, തിങ്കളാഴ്ച മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു. കൊച്ചി വാട്ടർ മെട്രോ ഉൾപ്പെടെ രാജ്യത്തെ മിക്ക പൊതുഗതാഗത സംവിധാനങ്ങളും ഇന്ത്യയിൽ തന്നെ നിർമിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിന്റെ ഗ്ലോബൽ ഔട്ട്റീച്ച് പ്രോഗ്രാമുകൾ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നും, അതിലൊന്ന് കേന്ദ്രത്തിലെ നിർണ്ണായക ഗവൺമെന്റ്, അടിസ്ഥാന സൗകര്യ വികസനത്തിലെ സമാനതകളില്ലാത്ത നിക്ഷേപം, ജനസംഖ്യാപരമായ ലാഭവിഹിതം കൊയ്യാനുള്ള നിക്ഷേപം, യുവാക്കളുടെ വൈദഗ്ധ്യം, ഈസ് ഓഫ് ലിവിംഗ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്, ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ഈ ആഴ്‌ച ചൂടിൽ നിന്ന് ആശ്വാസം: ഈ സംസ്ഥാനങ്ങളിൽ മഴ പെയ്യുമെന്ന് പ്രവചിച്ച് IMD

Pic Courtesy: News 18, Hindustan Times

English Summary: Narendra Modi: As states develops country also develops
Published on: 25 April 2023, 01:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now