Updated on: 4 December, 2020 11:18 PM IST
ബഹിരാകാശത്ത് പഴവര്‍ഗം വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയുമായി നാസ.ബഹിരാകാശ പേടകത്തിലെ ഗവേഷകർക്ക് എരിവും സ്വാദുമുള്ള ഭക്ഷണം വേണമെന്ന ആവശ്യപ്രകാരം ബഹിരാകശത്ത് പഴവര്‍ഗത്തില്‍പ്പെടുന്ന ചില്ലി പെപ്പര്‍ വിളയിക്കാനൊരുങ്ങുകയാണ് നാസ. ഇതിനായി നവംബറോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേയ്ക്ക് (ഐഎസ്‌എസ്) പഴവര്‍ഗത്തില്‍ പ്പെടുന്ന എസ്പാനൊല ചില്ലി പെപ്പറിന്റെ തൈ അയക്കും.നാസയിലെ പ്ലാന്റ് ഫിസിയോളജിസ്റ്റ് റേ വീലര്‍ ആണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ  ഐഎഎസില്‍ പച്ചക്കറികളും പൂച്ചെടികളും വിജയകരമായി വളര്‍ത്തി വരികയാണ് നിലയത്തിലെ ഫാമിൽ ബഹിരാകാശ അന്തരീക്ഷവും മറ്റും കൃത്രിമമായി തയാറാക്കിയാണ് ചെടി വളർത്തുന്നത്. .ഉയരമുള്ള സ്ഥലങ്ങളിലെ കാലാവസ്ഥയില്‍ വളരുന്നതിനാലും കുറഞ്ഞ കാലയളവില്‍ വൻതോതിൽ കായ്‌ഫലമുണ്ടാക്കുന്നതും, പരാഗണത്തിന് എളുപ്പമായതിനാലുമാണ് എസ്പാനൊല തിരഞ്ഞെടുത്തത് എത്ര ഉയരത്തിൽ വേണമെങ്കിലും വളരാനുള്ള കഴിവുമുണ്ട് ഈ മുളകുചെടിക്ക്.
 

ഭൂമിക്കുള്ളില്‍ ഏകദേശം 33.-435 കി.മീ ദൂരത്തില്‍ ചുറ്റിക്കറങ്ങുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ സജ്ജീകരിച്ച പ്രത്യേക ഫാമിലാണ് നാസയുടെ കൃഷി. ഇതിനു മുമ്പ്  നാസ ബഹിരാകശത്ത് വെച്ചു പിടിപ്പിച്ച ചൈനീസ് കാബേജ്, കടുക് ചെടി, റഷ്യന്‍ ചുവന്ന കാബേജ്, സിന്നിയ എന്നൊരു പൂച്ചെടി ഇവയെല്ലാം വിജയകരമായി വളര്‍ന്നിരുന്നു.

English Summary: NASA to grow chili peppers in space
Published on: 17 July 2019, 06:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now